Latest NewsIndiaInternational

ഇന്ത്യ – യുഎസ് നയതന്ത്ര ബന്ധം ശക്തമാക്കുന്നു; സ്‌റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലെത്തുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ എത്തുന്നത്. അദ്ദേഹം ഇന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കഴ്ച നടത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ഉന്നതതല കൂടിക്കാഴ്ചയാണ് ഇത്. ഇന്ത്യ അമേരിക്ക നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചാകും ചര്‍ച്ച എന്നാണ് സൂചന.

സാമ്പത്തിക മേഖലയിലെ ഇന്ത്യയിലെ വളര്‍ച്ചയും ചര്‍ച്ചയാകും. അമേരിക്കന്‍ ആഢംബര ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തുന്ന ഉയര്‍ന്ന നികുതിയെ തുടര്‍ന്ന് വ്യാപാര സൗഹൃദ പട്ടികയില്‍ നിന്നും ഇന്ത്യയെ അമേരിക്ക ഒഴിവാക്കിയിരുന്നു. ജപ്പാനില്‍ ജി 20 ഉച്ചകോടിയില്‍ നടക്കുന്ന ട്രംപ് മോദി കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായുള്ള സന്ദര്‍ശനം ഇരുരാജ്യങ്ങളും പ്രാധാന്യത്തോടെയാണ് കാണുന്നത്. എച്ച് 1 ബി വിസ നല്‍കുന്നതില്‍ ഇന്ത്യക്കാര്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button