Latest NewsKeralaIndia

തിരുവനന്തപുരത്ത് വനിത ജയിലില്‍ നിന്ന് തടവുകാരെ കാണാതായി

സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് തടവിലാക്കപ്പെട്ട ശില്‍പ മോള്‍, സന്ധ്യ എന്നീ തടവുകാരെയാണ് കാണാതായത്.

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിത ജയിലിലെ രണ്ട് തടവുകാരെ കാണാതായി. നാലര മണിക്ക് ശേഷം ഇവരെ കാണാനില്ലെന്ന് സഹതടവുകാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ജയില്‍ മേധാവി ഋഷിരാജ് സിങ് സ്ഥലത്തെത്തിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് തടവിലാക്കപ്പെട്ട ശില്‍പ മോള്‍, സന്ധ്യ എന്നീ തടവുകാരെയാണ് കാണാതായത്.

ജയിലിനകത്തും പുറത്തുമായി ജയില്‍ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്. ഇവര്‍ ജയലില്‍ നിന്ന് പുറത്ത് പോയെന്ന നി​ഗമനത്തിലാണ് പൊലീസ്. അതിനാല്‍ പുറത്തും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ജയിലിനുള്ളില്‍ പ്രതികള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുളളതിനാല്‍ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച്‌ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇവരെ കണ്ടെത്താന്‍ സാധിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button