Latest NewsIndia

വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന കാരണം ഗതാഗതസ്തംഭനം, ഹനുമാന്‍ മന്ത്രം ചൊല്ലി പ്രതിഷേധവുമായി യുവമോര്‍ച്ച

കൊല്‍ക്കത്ത: മുസ്ലീം പള്ളിയില്‍ പ്രാര്‍ത്ഥിക്കാനെത്തുന്നവര്‍ സൃഷ്ടിക്കുന്ന ഗതാഗതസ്തംഭനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹനുമാന്‍ മന്ത്രം ചൊല്ലി പ്രതിഷേധം. ഭാരതീയ ജനത യുവ മോര്‍ച്ച (ബിജെവൈഎം) പ്രവര്‍ത്തകരാണ് ഹൗറയിലെ ബാലിഖലിനടുത്ത് ശബരിമല പ്രതിഷേധമാതൃകയില്‍ നാമജപം നടത്തിയത്.

ഹനുമാന്‍ ചാലിസ പാരായണം ചെയ്യുന്നതിനായി എല്ലാ പ്രധാന റോഡുകളും തടയുമെന്ന് ബിജെവൈഎം അംഗങ്ങള്‍ ഭീഷണിപ്പെടുത്തി. ‘മമത ബാനര്‍ജിയുടെ ഭരണത്തില്‍ ഗ്രാന്റ് ട്രങ്ക് റോഡും മറ്റ് പ്രധാന റോഡുകളും വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി തടഞ്ഞിരിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ഗതാഗതസ്തംഭനത്തില്‍ ആംബുലന്‍സുകള്‍ കുടുങ്ങുന്നതിനാല്‍ രോഗികള്‍ മരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. കുട്ടികള്‍ക്കും ജോലിക്കാര്‍ക്കും അവരുടെ സ്‌കൂളുകളിലും ഓഫീസുകളിലും കൃത്യസമയത്ത് എത്താന്‍ കഴിയില്ലെന്നും ഈ സ്ഥിതി തുടരുന്നിടത്തോളം കാലം ഹനുമാന്‍ ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ള എല്ലാ പ്രധാന റോഡുകളിലും ഹനുമാന്‍ ചാലിസ ചൊല്ലുമെന്നും ബിജെവൈഎം വ്യക്തമാക്കി.

18 ലോക്‌സഭാ സീറ്റുകളില്‍ വിജയിച്ച് ബിജെപി സംസ്ഥാനത്ത് ചുവടുറപ്പിച്ചതിന് ശേഷം ബിജെപി തൃണമൂല്‍ സംഘര്‍ഷം പതിവായിരിക്കുകയാണ് പശ്ചിമബംഗാളില്‍. അതേസമയം ‘ജയ് ശ്രീ റാം’ മന്ത്രം ദുരുപയോഗം ചെയ്യുന്നതിനെ മുഖ്യമന്ത്രി മമത ബാനര്‍ജി വിമര്‍ശിച്ചു. പ്രതിഷേധക്കാര്‍ മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button