KeralaLatest News

ബിനോയിയുടെ കുടുംബത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങള്‍ പ്രചരിപ്പിച്ചു; പരാതിയുമായി ഭാര്യ; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: തങ്ങളുടെ കുടുംബചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു . പരാതിയുമായി ബിനോയ് കോടിയേരിയുടെ ഭാര്യ. പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയ് കോടിയേരിയുടെ കുടുംബത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ബിനോയിയുടെ ഭാര്യ ഡോ. അഖിലയുടെ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി. ബിനോയിക്കെതിരെ ബീഹാര്‍ യുവതി ലൈംഗിക പീഡന പരാതി നല്‍കിയതിന് പിന്നാലെയാണ് കുടുംബത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചത്.

അതേസമയം, ലൈംഗിക പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ബിനോയ് കോടിയേരിയെ ഉടന്‍ അറസ്റ്റുചെയ്യുമെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. നാളെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസില്‍ ഡിഎന്‍എ പരിശോധന അനിവാര്യമെന്നും പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും ബിനോയിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഡിസിപി മഞ്ജുനാഥ് ഷിന്‍ഡെ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button