Latest NewsSaudi ArabiaGulf

ഐഎസിന്റെ യെമൻ പ്രൊവിൻസ് നേതാവടക്കമുള്ളവർ പിടിയിൽ

റിയാദ് : ഐഎസിന്റെ യെമൻ പ്രൊവിൻസ് നേതാവടക്കമുള്ളവർ പിടിയിലായി. സൗദി-യെമൻ പ്രത്യേക സേനയാണ് ഇവരെ പിടികൂടിയത്. ജൂൺ 3ന് വീട് റെയ്ഡ് ചെയ്താണ് ഇവരെ
പിടികൂടിയതെങ്കിലും ഇപ്പോഴാണ് വിവരം പുറത്തുവിട്ടത്. ആയുധങ്ങൾ, വെടിമരുന്ന്, ലാപ്ടോപ്, കംപ്യൂട്ടർ, വാർത്താവിനിമയ ഉപകരണങ്ങൾ, കറൻസികൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

പിടിക്കപ്പെട്ടവരിൽ 3 സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടുന്നുവെന്ന് അറബ് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു. പ്രൊവിൻസ് നേതാവ് അബു ഒസാമ അൽ മുഹാജിർ ഉൾപ്പെടെയുള്ളവർ പിടിയിലായ ചിത്രം സഖ്യസേനാ പുറത്തുവിട്ടിട്ടുണ്ട്. ഗ്രൂപ്പിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസറും ഇവരിൽ ഉൾപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button