CricketLatest News

ലോകകപ്പ്; രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ പാകിസ്ഥാൻ

ബര്‍മിങ്ഹാം: ന്യൂസീലന്‍ഡിനെതിരേ 238 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് രണ്ട്‌ വിക്കറ്റ് നഷ്ടം. ഓപ്പണര്‍മാരായ ഫഖര്‍ സമാന്‍, ഇമാമുല്‍ ഹഖ് എന്നിവരാണ് പുറത്തായത്. ഒമ്പത് റണ്‍സെടുത്ത ഫഖര്‍ സമാനെ ട്രെന്റ് ബോള്‍ട്ട് ആണ് പുറത്താക്കിയത്. 19 റണ്‍സെടുത്ത ഇമാമുല്‍ ഹഖിന്റെ വിക്കറ്റ് ഫെര്‍ഗൂസണാണ് ഔട്ടാക്കിയത്.

നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് ആയിരുന്നു ന്യൂസീലന്‍ഡ് നേടിയത്. ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 83 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ചയിലായിരുന്ന ന്യൂസീലന്‍ഡിനെ നീഷാമും ഗ്രാന്ദ്‌ഹോമും ചേര്‍ന്ന് കര കയറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button