Latest NewsBusinessTechnology

ആമസോണ്‍ പ്രൈം ഉപയോക്താക്കൾക്കൊരു സന്തോഷ വാർത്ത

പ്രൈം ഉപയോക്താക്കൾക്കായി പ്രത്യേക ഓഫർ സെയിലുമായി ആമസോണ്‍. 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രൈം ഡേ സെയിൽ ജൂലൈ 15ന് ആരംഭിക്കും. 15 ന് അര്‍ധരാത്രി മുതല്‍ ജൂലൈ 16 രാത്രി വരെയുള്ള ഈ ഓഫർ സെയിലിൽ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും, വീട്ടുപകരണങ്ങള്‍, ഫാഷന്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് വിലക്കിഴിവും, ഇഎംഐ, എക്സ്ചേയ്ഞ്ച് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.

AMAZON PRIME DAY SALE

അതോടൊപ്പം തന്നെ എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡുകള്‍ക്ക് 10 ശതമാനം വിലക്കിഴിവും ലഭിക്കും. മാഗി, സാംസങ്, വണ്‍പ്ലസ്, ഇന്റെല്‍ തുടങ്ങിയ ബ്രാന്റുകളുടെ പുതിയ ഉല്‍പ്പന്നങ്ങളും പ്രൈം ഡേ സെയിലിൽ അവതരിപ്പിക്കും.കൂടാതെ ജൂലായ് ഒന്ന് മുതല്‍ 14 വരെ ആമസോണ്‍ പ്രൈം വീഡിയോയില്‍ പുതിയ സിനിമകളും പരിപാടികളും റിലീസ് ചെയ്യും. ഇന്ത്യയില്‍ മാത്രമല്ല യു.കെ, യു.എസ്, കാനഡ, ഓസ്ട്രേലിയ, ഓസ്ട്രിയ, യുഎഇ, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, സ്പെയ്ന്‍, ചൈന, നെതെര്‍ലാന്‍ഡ് ഉള്‍പ്പടെയുള്ള വിപണികളില്‍ ആമസോണ്‍ പ്രൈം ഡേ സെയ്ലുകൾ നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button