Latest NewsMobile Phone

വിലകുറഞ്ഞ സ്‍മാർട്ട്ഫോൺ അവതരിപ്പിച്ച് നോക്കിയ

പ്രീമിയം സ്വഭാവമുള്ള സ്മാര്‍ട്ട് ഫോണുകള്‍ വിട്ട് വിലകുറഞ്ഞ ഫോൺ അവതരിപ്പിച്ച് നോക്കിയ. 6,999 രൂപ വിലയില്‍ നോക്കിയ 2.2 ആണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 2/16 ജിബി വേരിയന്റിനാണ് ഈ വില. 3/32 വേരിയന്റിന് വില 1000 രൂപ കൂടുതലാണ്. ജൂണ്‍ മാസം കഴിഞ്ഞാല്‍ ഇരുമോഡലിനും വില ആയിരം രൂപ വീതം വര്‍ദ്ധിക്കും. 5.7 ഇഞ്ച് വലിപ്പവും ചെറു നോച്ചുമുള്ള ഡിസ്‌പ്ലേയാണ് നോക്കിയ 2.2വിന്റെ പ്രത്യേകത. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് വണ്‍ പ്രൊജക്ടിലുള്ള ഫോണാണ് 2.2. അതുകൊണ്ടുതന്നെ ശുദ്ധമായ ആന്‍ഡ്രോയ്ഡിന്റെ സുഖങ്ങളെല്ലാം ഉപയോഗത്തില്‍ ലഭിക്കും. ഫ്‌ലിപ് കാര്‍ട്ടിലൂടെയും നോക്കിയ സ്‌റ്റോറിലൂടെയുമാണ് വില്‍പന നടക്കുന്നത്. ജിയോ 2,200 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ ഫോണിന് നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button