Life Style

വെറുംവയറ്റിലെ വെള്ളംകുടി ആരോഗ്യത്തിന് ഏറെ നല്ലത്

വെള്ളം കുടിക്കാന്‍ മടിയുള്ളവരും ധാരാളം വെള്ളം കുടിക്കുന്നവരും നമുക്കു ചുറ്റുമുണ്ട്. ചിലരാകട്ടെ, രാവിലെ എഴുന്നേറ്റാലുടന്‍ വെറും വയറ്റില്‍ വെള്ളം കുടിക്കും.ശരീരത്തില്‍നിന്നു മാലിന്യങ്ങളെ ഒഴുക്കിക്കളയാനും തലവേദന തടയാനും ഉപാപചയ സംവിധാനത്തെ ഉണര്‍ത്താനും ദഹനം മെച്ചപ്പെടുത്താനും ഭാരം കുറയ്ക്കാനും വെറും വയറ്റിലെ വെള്ളംകുടി സഹായിക്കുമെന്ന വാദങ്ങളുണ്ട്. നമ്മുടെ നാട്ടില്‍ പ്രകൃതി ചികിത്സയുടെ ഭാഗമായി വെറും വയറ്റില്‍ വെള്ളംകുടിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്.

എന്നാല്‍ വൃക്കരോഗം ഉള്ളവര്‍ക്ക് ഇതു നിര്‍ദ്ദേശിക്കാറില്ല. തന്നെയുമല്ല, വെള്ളംകുടിച്ച് അരമണിക്കൂറെങ്കിലും കഴിഞ്ഞേ ഭക്ഷണം കഴിക്കാവൂ. ഇല്ലെങ്കില്‍ ദഹനപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാം.
രോഗികളല്ലാത്തവര്‍ രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് പൊതുആരോഗ്യത്തിനു നല്ലതാണെന്നാണ് ആയുര്‍വേദം വിശ്വസിക്കുന്നത്. ഇത് മലബന്ധം തടയാനും വയറ് ശുദ്ധിയാകാനും സഹായിക്കും. എന്നാല്‍ വെള്ളം കുടിച്ചയുടന്‍ ഭക്ഷണം കഴിച്ചാല്‍ വെള്ളം ദഹനരസത്തിന്റെ വീര്യം കുറച്ച് ദഹനശക്തി കുറയ്ക്കും.വെറുംവയറ്റിലെ വെള്ളംകുടി ദോഷമാണെന്നു വാദിക്കുന്നവരുമുണ്ട്. ഇത് ദഹനക്കേടിനും മലബന്ധത്തിനും കാരണമാകുന്നതായും അഭിപ്രായമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button