Latest NewsIndia

രാജ്യത്തെ വിഭജിച്ചത് ജവഹർലാൽ നെഹ്‍റു ; വിഭജനം നെഹ്‍റു ഏകപക്ഷീയമായി എടുത്ത തീരുമാനം : അമിത് ഷാ

ന്യൂ ഡൽഹി : രാജ്യത്തെ വിഭജിച്ചത് ജവഹർലാൽ നെഹ്‍റുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ രാഷ്ട്രപതിഭരണം നീട്ടാനുള്ള ബില്ലിന്‍റെ ചർച്ചക്കിടെയാണ് അമിത് ഷായുടെ ആരോപണം. അന്നത്തെ ആഭ്യന്തരമന്ത്രിയെപ്പോലും വിശ്വാസത്തിലെടുക്കാതെ ജവഹർലാൽ നെഹ്‍റു ഏകപക്ഷീയമായി എടുത്ത തീരുമാനമാണ് വിഭജനമെന്നും പാകിസ്ഥാന് കശ്മീരിന്‍റെ മൂന്നിലൊന്ന് ഭാഗം തീറെഴുതിക്കൊടുക്കുകയായിരുന്നു നെഹ്‍റുവെന്നും അമിത് ഷാ ആരോപിച്ചു. ജമ്മു കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന 370-ാം അനുച്ഛേദം ആവശ്യമില്ലെന്നാണ് നിലപാട്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങൾക്കും ഒരു പദവി മതിയെന്നും . ഒരു സംസ്ഥാനത്തിന് പ്രത്യേക അധികാരം നൽകേണ്ടതില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുന്ന ബില്ലാണ് ലോക്സഭയിൽ ആദ്യമായി അമിത് ഷാ അവതരിപ്പിച്ചത്. പ്രസംഗശേഷം, ജമ്മു കശ്മീരിൽ രാഷ്ട്രപതിഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുന്ന പ്രമേയവും ജമ്മു കശ്മീർ സംവരണഭേദഗതി ബില്ലും ശബ്ദ വോട്ടോടെ ലോക്സഭ പാസ്സാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button