KeralaLatest News

സഹായ മെത്രാന്‍ന്മാരെ പുറത്താക്കിയ സംഭവം: വത്തിക്കാന്റെ നടപടി തള്ളി വൈദികര്‍

കൊച്ചി: അങ്കമാലി അതിരൂപതാ സഹായ മെത്രന്മാരെ പുറത്താക്കിയ നടപടി അപലപനീയമെന്ന് വൈദികര്‍. കര്‍ദ്ദിനാള്‍ രാത്രി ചുമതല ഏറ്റെടുത്തത് പരിഹാസ്യമാണെന്നും വൈദികര്‍ പറഞ്ഞു.അഗ്നി ശുദ്ധി വരുത്തിയ ശേഷം മാത്രമേ അദ്ദേഹത്തിന് ഈ സ്ഥാനത്ത് വീണ്ടുമിരിക്കാന്‍ യോഗ്യത ഉള്ളൂ എന്നും വൈദികര്‍ പറഞ്ഞു.

അധാര്‍മികമായി അതിരൂപത ഭരിക്കുന്നവരോട് സഹകരിക്കാനാവില്ല. വത്തിക്കാന്റേത് പ്രതികാര നടപടിയാണ്. ഇതി സംബന്ധിച്ച് ആലുവയില്‍ ചേര്‍ന്ന വൈദികരുടെ യോഗത്തില്‍ പ്രമേയവും പാസ്സാക്കി. ഇരുട്ടിന്റെ മറവില്‍ വത്തിക്കാന്‍ തീരുമാനം നടപ്പാക്കുന്നത് അപഹാസ്യമായ നടപടിയാണെന്നും വിമത വൈദികര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വത്തിക്കാന്റെ നിര്‍ദ്ദേശ പ്രകാരം അങ്കമാലി അതിരൂപതയുടെ പൂര്‍ണ ഭരണ ചുമതലയിലേയ്ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വീണ്ടുമെത്തുന്നത്. എന്നാല്‍ ഭൂമി ഇടപാടു കേസില്‍ വൈദികര്‍ക്കൊപ്പം നിന്ന രണ്ട് സഹായ വൈദികരെ ഭരണ ചുമതലയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിമത വൈദികര്‍ യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് വത്തിക്കാന്റേത് പ്രതികാര നടപടിയാണെന്ന് വൈദികര്‍ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button