Latest NewsKerala

അട്ടക്കുളങ്ങരയില്‍ തടവുകാര്‍ ജയില്‍ ചാടിയ സംഭവം: യുവതികളുടെ മൊഴി ഇങ്ങനെ

തിരുവനന്തപുരം: അട്ടക്കുളങ്ങരയില്‍ വനിതാ തടവുകാര്‍ ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ ചാടിയ യുവതികളുടെ മൊഴി പുറത്ത്. ജയില്‍ ചാട്ടം ആസൂത്രിതമായിരുന്നുവെന്ന് യുവതികള്‍ പററഞ്ഞു. ജയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള തയ്യല്‍ ക്ലാസിലേയ്‌ക്കേ പോകുമ്പോള്‍ പരിസരം നിരീക്ഷിച്ച് മനസ്സിലാക്കിയിരുന്നു. ബയോ ഗ്യാസ് പ്ലാന്റിന് സമീപത്തെ കമ്പിയില്‍ സാരി ചുറ്റിയാണ് പുറത്തേയ്ക്ക് ചാടിയതെന്നും യുവതികള്‍ പറഞ്ഞു. തടവു കാലാവധി നീളുമെന്ന ഭയം മൂലമാണ് ജയില്‍ ചാടിയതെന്നും യുവതികള്‍ പറഞ്ഞു.

അതേസമയം വനിതാ തടവുകാര്‍ ജയില്‍ ചാടിയ സംഭവത്തില്‍ സഹതടവുകാരില്‍ ഒരാള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ജയില്‍ ചാടിയ തടവുകാര്‍ ഓട്ടോറിക്ഷ ഡ്രൈവറുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഫോണ്‍ ചെയ്തത് ഇവരെ പിടികൂടാന്‍ സഹായകമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button