Latest NewsKeralaIndia

ടീച്ചര്‍ക്ക് രാജിക്കത്ത് എഴുതി ക്ലാസ് ലീഡര്‍: സോഷ്യല്‍ മീഡിയയില്‍ വൈറലായ കത്തിന്റെ ഉടമയെ ഒടുവിൽ കണ്ടെത്തി

രാജി വയ്ക്കാനുളള കാരണം സഹിതം ശ്രേയ കത്ത് ടീച്ചര്‍ക്ക് കൊടുക്കുകയായിരുന്നു.

സ്വന്തം ക്ലാസ് ടീച്ചര്‍ക്ക് രാജി കത്ത് എഴുതിയ ശ്രേയ എസാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച വിഷയം. ക്ലാസ് ലീഡര്‍ സ്ഥാനത്ത് നിന്നും രാജിവക്കുന്നുവെന്ന് ടീച്ചര്‍ക്ക് കത്ത് എഴുതിയാണ് ശ്രേയ അറിയിച്ചത്. ക്ലാസില്‍ ആരും തന്നെ അനുസരിക്കുന്നില്ലെന്നാണ് ശ്രേയയുടെ വിഷമം. അതിനാല്‍ ക്ലാസ് ലീഡര്‍ ആകാനുളള യോഗ്യത ഇല്ല സ്ഥാനം രാജി വയ്ക്കുകയാണെന്നും കത്തില്‍ പറയുന്നു. രാജി വയ്ക്കാനുളള കാരണം സഹിതം ശ്രേയ കത്ത് ടീച്ചര്‍ക്ക് കൊടുക്കുകയായിരുന്നു.

തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെ ടീച്ചര്‍ തന്നെയാണ് കത്ത് പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ കത്ത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. തീരുമാനം എടുത്തപ്പോള്‍ കത്ത് എഴുതി ഞെട്ടിക്കാമെന്നായിരുന്നു ശ്രേയയുടെ നിലപാട്.തലയോലപറമ്പ് എ.ജെ.ജെ.എം. .ജി.എച്ച്‌.എസ്.എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രേയ.25ാം തീയതിയാണ് കത്ത് എഴുതിയിരിക്കുന്നത്. പ്രിയപ്പെട്ട നിഷ ടീച്ചര്‍ക്ക് ശ്രേയ എഴുതുന്ന രാജികത്ത് എന്ന തലക്കെട്ടോടെയാണ് കത്ത്.

എന്തായാലും സോഷ്യല്‍ മീഡിയയില്‍ ശ്രേയയും കത്തും വൈറലായി കഴിഞ്ഞു. അതേസമയം കത്തിന്റെ ചിത്രം ശ്രേയയുടെ അനുവാദത്തോടെ ഫേസ്ബുക്കില്‍ പങ്കുവെച്ചതും ടീച്ചര്‍ തന്നെയാണ്. രാഷ്ട്രീയനേതാക്കള്‍ പോലും ശ്രേയയെ കണ്ടുപഠിക്കണമെന്നാണ് മിക്കവരും എഴുതിയത്. കെ സുരേന്ദ്രനും ഈ കത്ത് ഏറ്റെടുത്തു പിണറായിയെ പരിഹസിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button