Jobs & VacanciesLatest NewsEducation & Career

കൊച്ചി നേവല്‍ഷിപ്പ് റിപ്പയര്‍ യാര്‍ഡില്‍ തൊഴിലവസരം

കൊച്ചി നേവല്‍ഷിപ്പ് റിപ്പയര്‍ യാര്‍ഡില്‍ തൊഴിലവസരം. വിവിധ ട്രേഡുകളിലായുള്ള അപ്രന്റിസ് തസ്തികയിലേക്ക് ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വനിതകള്‍ക്കും അവസരമുണ്ട്. മൂന്ന് ശതമാനം ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. 172 ഒഴിവുണ്ട്.

മെട്രിക്കുലേഷന്‍/ എസ്.എസ്.എല്‍.സി.യുടെയും ഐ.ടി.ഐ. പരീക്ഷകളിലെയും മാര്‍ക്ക് അടിസ്ഥാനമാക്കി എഴുത്തുപരീക്ഷ/അഭിമുഖ പരീക്ഷ, ശാരീരിക പരിശോധന പോലീസ് വെരിഫിക്കേഷൻ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

താൽപ്പര്യമുള്ളവർ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ആറ് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, മറ്റു സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പുകള്‍ സഹിതം അപേക്ഷ സാധാരണ തപാലിൽ Admiral Superintendent (For Officer-in-charge, Apprentices Training School), Naval Ship Repair Yard, Naval Base, Kochi- 682004 എന്ന വിലാസത്തിൽ അയക്കണം.

FORM
അപേക്ഷയുടെ മാതൃക

അവസാന തീയതി : ജൂലായ് 23.

shortlink

Related Articles

Post Your Comments

Related Articles


Back to top button