KeralaLatest News

കഞ്ചാവുമായി വന്ന യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിൽ

കൊച്ചി : കഞ്ചാവുമായി വന്ന യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. വാത്തുരുത്തി സ്വദേശി അജ്മൽ (24) ആണ് അറസ്റ്റിലായത്.തോപ്പുംപടി ബിഒടി പാലത്തിനു സമീപം ഒട്ടോറിക്ഷയിൽ കടത്തികൊണ്ടുവന്ന 4.438 കിലോ കഞ്ചാവാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

മയക്കുമരുന്ന് കടത്ത് ഉൾപ്പടെ 24 കേസുകളിൽ പ്രതിയാണ് അജ്മൽ. വിവിധ കേസുകളിൽ ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി കഴിഞ്ഞ ഒരുവർഷമായി പല വീടുകൾ മാറി താമസിച്ച് കഞ്ചാവ് വിൽപന നടത്തുകയായിരുന്നു. വിശാഖപട്ടണം, ഒറീസ എന്നിവിടങ്ങളിൽ നിന്ന് വാങ്ങിയ കഞ്ചാവ് ശരീരത്തിൽ കെട്ടിവച്ചാണ് അജ്മൽ കൊച്ചിയിലെത്തിച്ചത്.

ജയിലുകളിൽ കഴിയുന്നവർക്ക് ക‍ഞ്ചാവ് എത്തിക്കുകയാണ് അജ്‌മലിന്റെ പതിവ്.800 രൂപ വിലയുള്ള ക‍ഞ്ചാവ് 3000 രൂപയ്ക്കാണ് വിൽക്കുന്നത്. അജ്‌മലിന്റെ സഹായിയായ ശ്രീരാജിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button