Latest NewsIndia

വനിതാ ബോക്‌സിംഗ് താരത്തെ അസഭ്യം പറഞ്ഞ മൂന്നു പേരെ അറസ്റ്റ് ചെയ്തു

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നോ​ട് ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​യാ​ള്‍ ഇ​ട​പെ​ട്ടി​ല്ല

കൊ​ല്‍​ക്ക​ത്ത: വ​നി​താ ബോ​ക്സിം​ഗ് താ​ര​ത്തെ അസഭ്യം പറഞ്ഞ സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ദേശീയ വനിതാ താരവും മോ​മി​ന്‍​പു​ര്‍ സ്വ​ദേ​നിയുമായ സു​മ​ന്‍ കു​മാ​രി​യാ​ണ് അ​ധി​ക്ഷേ​പ​ത്തി​ന് ഇ​ര​യാ​യ​ത്. എന്നാല്‍ ആദ്യം വിഷയത്തില്‍ ഇടപെടാതിരുന്ന പോലീസ് സംഭവത്തെ കുറിച്ച് സു​മ​ന്‍ ഫേ​സ്ബു​ക്കി​ലി​ട്ട പോ​സ്റ്റ് ഇട്ടതോടെയാണ് നടപടി എടുക്കാന്‍ തയ്യാറായത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. രാവിലെ 11 മണിയോടെ ഇരുചക്രവാഹനത്തില്‍ ഓഫീസിലേയ്ക്ക് വരുന്നതിനിടെ ഒ​രാ​ള്‍ സു​മന്‍റെ വാഹനത്തിനു മുന്നിലേയ്ക്കു ചാടുകയായിരുന്നു. എന്നാല്‍ സുമന്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനാല്‍ ഇയാളുടെ ദേഹത്ത് തട്ടിയില്ല. എന്നാല്‍ ഇയാള്‍ സുമനെ അസഭ്യം പറഞ്ഞ‌ുകൊണ്ട് പിന്നാലെ വന്ന ബസില്‍ ചാടിക്കയറുകയായിരുന്നു. എന്നാല്‍ ബസിനു പിന്നാലെ ഇയാളെ പിന്തുടര്‍ന്ന സുമന്‍ അ​ടു​ത്ത സ്റ്റോ​പ്പി​ല്‍ ബ​സ് ത​ട​ഞ്ഞ് ത​ന്നെ അ​സ​ഭ്യം പ​റ​ഞ്ഞ​യാ​ളെ പു​റ​ത്തി​റ​ക്കി. ഇ​യാ​ള്‍ ബ​സി​ല്‍​നി​ന്ന് ഇ​റ​ങ്ങി ത​ന്നെ വീ​ണ്ടും അ​സ​ഭ്യം പ​റ​യു​ക​യും ക​ഴു​ത്തി​ല്‍​പി​ടി​ച്ച്‌ ത​ള്ളു​ക​യും ചെ​യ്തുവെന്നും സുമന്‍ പറഞ്ഞു.

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നോ​ട് ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​യാ​ള്‍ ഇ​ട​പെ​ട്ടി​ല്ല. പി​ന്നീ​ട് ഫേ​സ​ബു​ക്കി​ല്‍ സം​ഭ​വം സം​ബ​ന്ധി​ച്ച്‌ സു​മ​ന്‍ കു​റി​പ്പ് ഇ​ട്ട​തോ​ടെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് മൂ​ന്നു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ലെ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​ണ് സു​മ​ന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button