CricketLatest NewsSports

ധോണിയുടെ മെല്ലെപ്പോക്ക് മുന്‍താരങ്ങളില്‍ പലര്‍ക്കും രസിക്കുന്നില്ല; വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

ലണ്ടന്‍: ധോണിയുടെ മെല്ലെപ്പോക്ക് മുന്‍താരങ്ങളില്‍ പലര്‍ക്കും രസിക്കുന്നില്ല എന്നതാണ് പ്രശ്നം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മഹേന്ദ്ര സിംഗ് ധോണിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമായി മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷമ്ണ്‍. ധോണിയുടെ ബാറ്റിംഗിനോടുളള സമീപനം ശരിയല്ലെന്ന് പറയുന്ന ലക്ഷ്മണ്‍ ധോണിയെ പോലുളള താരത്തില്‍ നിന്ന് കുറച്ച് കൂടി മികച്ച ഇന്നിംഗ്‌സ് പ്രതീക്ഷിക്കുന്നതായും താരം പറയുന്നു.

വിന്‍ഡീസിനെതിരെ കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ 61 പന്തില്‍ 56 റണ്‍സാണ് ധോണി നേടിയത്. തുടക്കത്തില്‍ പതുക്കെയാണ് ധോണി കളിച്ചത്. അവസാനങ്ങളില്‍ ആക്രമിച്ച് കളിക്കുകയായിരുന്നു. തൊട്ട് മുമ്പ് അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരങ്ങളും ധോണിയുടെ ബാറ്റിങ് ഏറെ വിമര്‍ശിക്കപ്പെട്ടു. സച്ചിനും സെവാഗിനും പിന്നാലെ വിവിഎസ് ലക്ഷ്മണും ധോണിയുടെ ബാറ്റിങ്ങിനെ വിമര്‍ശിച്ച്‌ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button