Latest NewsLife StyleFood & Cookery

കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങള്‍ ഇവയാണ്

കാർബോ ഹൈഡ്രേറ്റിന്റെ അളവ് കുറച്ച് പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുന്നത്. കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങള്‍ മുട്ട, ചീസ്, അവക്കാഡോ, ബ്രോക്കോളി, തൈര്, ഒലിവ് ഓയിൽ, കോളിഫ്‌ളവര്‍, കൂൺ, പാവയ്ക്ക, നട്സ് എന്നിവയാണ്. കാര്‍ബോ ഹൈഡ്രേറ്റ് കുറവ് എന്നാല്‍ പഞ്ചസാരയുടെ അളവ് കുറവെന്നാണ് അതിനാല്‍ തന്നെ പ്രമേഹത്തെ നിയന്ത്രിക്കാനും ഈ ഡയറ്റ് സഹായിക്കുന്നു.

ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദയത്തിന് പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് മാത്രമല്ല ഏതാണ്ട് 18 ശതമാനത്തോളം ഹൃദ്രോഗ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്ക്കാന്‍ വളരെ നല്ലതാണ്. രാത്രി നല്ല ഉറക്കം കിട്ടുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ചീസ് വളരെയധികം സഹായിക്കുന്നു. ദഹനത്തെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന വസ്തുവാണ് തൈര്. ഒലീവ് ഓയിലിൽ അടങ്ങിയ ഒരു സംയുക്തം ഇൻസുലിൻ കൂടുതൽ ഉൽപ്പാദിപ്പിക്കാൻ ശരീരത്തെ സഹായിക്കുക വഴി പ്രമേഹം തടയുമെന്ന് ഗവേഷകർ പറയുന്നു.

അതുപോലെ ശരീരത്തിന് ആവശ്യമുള്ള നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. അമിതവണ്ണമുള്ളവര്‍ കോളിഫ്‌ളവര്‍ വിഭവങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ വളരെ നല്ലതാണ് കൂണ്‍. കൂണ്‍ വിഭവങ്ങള്‍ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നു.പാവയ്ക്ക ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ല ഭക്ഷണമാണ് നട്സ്. ദിവസവും രണ്ടോ മൂന്നോ നട്സ് കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button