Latest NewsFood & Cookery

ഇനി ഗ്രീന്‍ ടീയ്ക്ക് പകരമായി മാങ്കോസ്റ്റിന്‍ ചായ കുടിക്കാം

മാങ്കോസ്റ്റിന്‍ ചായ എന്ന് കേൾക്കുമ്പോൾ അത്ഭുതപ്പെടേണ്ട.. ഇന്ന് ലോകത്തിലെ ഹെര്‍ബല്‍ ചായ വിഭാഗത്തില്‍പ്പെടുന്ന ഒന്നാണ് മാങ്കോസ്റ്റിന്‍ ചായ. തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ മാങ്കോസ്റ്റിന്‍ ചായയ്ക്ക് പ്രചാരം കൂടുതലാണ്. ഡ്രയറിലാണ് മാങ്കോസ്റ്റിന്‍ തോടുകള്‍ ഉണക്കുന്നത്. അഞ്ചുകിലോ പഴത്തിന്റെ തോട് ഉണക്കിപ്പൊടിച്ചാല്‍ ഒരു കിലോ പൊടി ലഭിക്കും. ഈ പൊടിയുടെ കൂടെ ഒരു ശതമാനം ജാതിപത്രിയുടെ പൊടികൂടി ചേര്‍ത്താണ് ഉപയോഗിക്കുന്നത്.

പഴവർഗ്ഗങ്ങളിൽ തന്നെ ഏറ്റവും ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടമായ പുറംതോടാണ് മാങ്കോസ്റ്റിന്റേത്. ശരീര ആരോഗ്യത്തിന് ഉത്തേജനം നല്‍കാനുള്ള കഴിവ് ഇതിന്റെ പുറംതോടിനുണ്ട്. നല്ലപോലെ പഴുത്ത പഴങ്ങളുടെ പുറം തോട് ശേഖരിച്ച് ശുദ്ധീകരിച്ചെടുത്താണ് ചായപ്പൊടി നിര്‍മിക്കുന്നത്. ഇതില്‍ ശരാശരി അളവില്‍ കൂടുതലുള്ള നാരുകള്‍ ദഹനത്തിനു സഹായിക്കുന്നു.

ഗ്രീന്‍ ടീയ്ക്ക് പകരമായും പാലില്‍ ചേര്‍ത്തും ഇത് ഉപയോഗിക്കാം. മാങ്കോസ്റ്റിന്‍ പഴത്തിന്റെ രുചി ആസ്വദിക്കാന്‍ കഴിയുന്ന ചായയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മാങ്കോസ്റ്റിന്‍ പൗഡര്‍ നൂറ് ശതമാനവും ഓര്‍ഗാനിക്കാണ്. ശരീരത്തിന് ഒരു ദോഷവും ഉണ്ടാകുന്നില്ല. കൂടാതെ പള്‍പ്പ് ഉപയോഗിച്ച് മിഠായിയുണ്ടാക്കാനും കഴിയും. കൂടാതെ പൗഡര്‍ ഐ സ്‌ക്രീം ഉള്‍പ്പെടയുള്ള വിവിധതരം ഭക്ഷണ പദാര്‍ഥങ്ങളില്‍ ചേര്‍ത്ത് മാങ്കോസ്റ്റിന്‍ രുചിയോടെ ഭക്ഷിക്കാനും കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button