Latest NewsIndia

മന്‍ കി ബാത്തിലൂടെ രാജ്യത്തിന്റെ ചൈതന്യം വീണ്ടെടുക്കാനാവുമെന്ന് മോദി

ന്യൂഡല്‍ഹി: മന്‍ കി ബാത്തിലൂടെ രാജ്യത്തിന്റെ ചൈതന്യം വീണ്ടെടുക്കാനാവുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്ത് സമൂഹത്തിന്റെ കണ്ണാടിയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 61 കോടി ആളുകള്‍ വോട്ട് ചെയ്‌തെന്നും പ്രധാനമന്ത്രി പറഞ്ഞു.

രണ്ടാം വട്ടം പ്രധാനമന്ത്രിയായതിനു ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ ആദ്യ എപ്പിസോഡ് ഇന്ന് തുടങ്ങി .ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു കൊണ്ട് മൈ ഗവ്ഇന്ത്യയാണ് മന്‍ കി ബാതിന്റെ പുതിയ എപ്പിസോഡിനെപ്പറ്റി ട്വീറ്റ് ചെയ്തത്.

.2014 ഒക്ടോബർ മൂന്നിനായിരുന്നു ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രിയുടെ പ്രതിമാസ പരിപാടിയായ മൻ കി ബാതിന്റെ ആദ്യ എപ്പിസോഡ് പ്രക്ഷേപണം ചെയ്തത്.2019 ഫെബ്രുവരി വരെ 54 എപ്പിസോഡുകൾ പ്രക്ഷേപണം ചെയ്തു. രാജ്യത്തെ സംബന്ധിച്ച് നിരവധി വിഷയങ്ങൾ പ്രധാനമന്ത്രി മൻ കി ബാതിൽ സംസാരിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button