KeralaLatest News

പാസ്പോർട്ടിനുള്ള പോലീസ് വെരിഫിക്കേഷൻ സ്ഥിതി അറിയാൻ ഓൺലൈൻ സംവിധാനം

തിരുവനന്തപുരം: പാസ്പോർട്ട് ലഭിക്കാനായി സമർപ്പിക്കുന്ന അപേക്ഷകളിന്മേൽ നടക്കുന്ന പോലീസ് വെരിഫിക്കേഷന്റെ സ്ഥിതിഅറിയാൻ ഓൺലൈൻ സംവിധാനം. https://evip.keralapolice.gov.in എന്ന പോർട്ടലിൽ പാസ്പോർട്ട് അപേക്ഷയുടെ 15 അക്കങ്ങളുള്ള ഫയൽ നമ്പർ നൽകിയാൽ വെരിഫിക്കേഷൻ നടപടിയുടെ സ്ഥിതി അറിയാൻ സാധിക്കും. കേരള പോലീസ് തന്നെയാണ് തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പാസ്പോർട്ട് അപേക്ഷ: പോലീസ് വെരിഫിക്കേഷൻ സ്ഥിതി അറിയാൻ ഓൺലൈൻ സംവിധാനം

പാസ്പോർട്ട് ലഭിക്കാനായി സമർപ്പിക്കുന്ന അപേക്ഷകളിന്മേൽ നടക്കുന്ന പോലീസ് വെരിഫിക്കേഷന്റെ സ്ഥിതിഅറിയാൻ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. https://evip.keralapolice.gov.in എന്ന പോർട്ടലിൽ പാസ്പോർട്ട് അപേക്ഷയുടെ 15 അക്കങ്ങളുള്ള ഫയൽ നമ്പർ നൽകിയാൽ വെരിഫിക്കേഷൻ നടപടിയുടെ സ്ഥിതി അറിയാൻ സാധിക്കും. കൂടാതെ അന്വേഷണത്തിൽ കാലതാമസം നേരിട്ടാലോ പരാതി ഉണ്ടെങ്കിലോ ആ വിവരവും ഈ പോർട്ടലിലൂടെ അറിയിക്കാവുന്നതാണ്. ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാർ പരാതികൾ പരിശോധിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button