KeralaLatest News

അധ്യാപകര്‍ക്ക് ശമ്പള വര്‍ധന; പരിഷ്‌കരിച്ച ശമ്പളം ഏപ്രില്‍ മുതല്‍, കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം : സംസ്ഥാനത്തെ കോളജ് അധ്യാപകര്‍ക്ക് യുജിസി ശുപാര്‍ശ പ്രകാരമുള്ള ഏഴാം ശമ്പള വര്‍ധന നടപ്പാക്കി ഉത്തരവിറങ്ങി. പരിഷ്‌കരിച്ച ശമ്പളം ഏപ്രില്‍ 1 മുതലാണ് പണമായി ലഭിക്കേണ്ടത്. അടിസ്ഥാന ശമ്പളത്തിന്റെ 2.67 ഇരട്ടിയാണു വര്‍ധന. 2016 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യം. അസിസ്റ്റന്റ് പ്രഫസര്‍ക്ക് 10,000 20,000 രൂപ വരെയും അസോഷ്യേറ്റ് പ്രഫസര്‍ക്ക് 25,000 30,000 രൂപ വരെയും വര്‍ധന ലഭിച്ചേക്കും.

2016 ജനുവരി മുതല്‍ മാര്‍ച്ച് 31 വരെയുള്ള കുടിശിക വിതരണം സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്തു മാത്രമേ തീരുമാനിക്കൂ. ഈ കാലയളവില്‍ വിരമിച്ച അധ്യാപകരുടെ കാര്യം വ്യക്തമാക്കിയിട്ടില്ല. അതേസമയം, യോഗ്യതയുള്ളവര്‍ക്ക് പ്രഫസര്‍ സ്ഥാനത്തേക്കു സ്ഥാനക്കയറ്റം നല്‍കാം. പെന്‍ഷന്‍കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ചു പ്രത്യേക ഉത്തരവ് ഇറക്കേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button