Latest NewsNewsBusiness

മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് ഇത്തവണ ശമ്പള വർദ്ധനവില്ല, വ്യക്തത വരുത്തി കമ്പനി

ജീവനക്കാർക്ക് ബോണസ്, സ്റ്റോക്ക് അവാർഡുകൾ പ്രമോഷനുകൾ എന്നിവ എന്നിവ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്

മൈക്രോസോഫ്റ്റിലെ ജീവനക്കാർക്ക് ഇത്തവണ ശമ്പളത്തിൽ വർദ്ധനവ് വരുത്തില്ലെന്ന് കമ്പനി. വെല്ലുവിളികൾ നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങൾ നിൽക്കുന്നതിനെ തുടർന്നാണ് ശമ്പളം വർദ്ധിപ്പിക്കില്ലെന്ന പ്രഖ്യാപനം കമ്പനി നടത്തിയത്. അതേസമയം, ജീവനക്കാർക്ക് ബോണസ്, സ്റ്റോക്ക് അവാർഡുകൾ പ്രമോഷനുകൾ എന്നിവ എന്നിവ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം മുതൽ വലിയ തോതിലുള്ള സാമ്പത്തിക മാന്ദ്യമാണ് കമ്പനി നേരിടുന്നത്. ഇതിനെ തുടർന്ന് പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചിരുന്നു. ഏകദേശം പതിനായിരത്തിലധികം ജീവനക്കാർക്കാണ് ഇക്കാലയളവിൽ തൊഴിൽ നഷ്ടമായത്. ഇതിന് പിന്നാലെയാണ് ശമ്പള വർദ്ധനവ് നടപ്പാക്കില്ലെന്ന പ്രഖ്യാപനവും കമ്പനി നടത്തിയത്. അടുത്തിടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തിയുള്ള പ്രവർത്തന രീതിക്ക് മൈക്രോസോഫ്റ്റ് തുടക്കമിട്ടിരുന്നു. ഓപ്പൺഎഐയുമായി സഹകരിച്ചാണ് പുതിയ മാറ്റത്തിന് തുടക്കമിട്ടത്.

Also Read: ഡോ.വന്ദനയെ കുത്തി കൊലപ്പെടുത്തിയ സംഭവം താന്‍ ഓര്‍ക്കുന്നില്ലെന്ന് പ്രതി സന്ദീപ്

shortlink

Related Articles

Post Your Comments

Related Articles


Back to top button