Latest NewsKerala

വീട്ടിൽക്കയറി യുവതിയെ ആക്രമിക്കാൻ ശ്രമിച്ചു; പതിനെട്ടുകാരൻ പിടിയിൽ

ചങ്ങനാശേരി : വീട്ടിൽക്കയറി യുവതിയെ ആക്രമിക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ പിടിയിൽ.കുരിശുംമൂട് കൂനന്താനം പുറക്കടവ് കിഴക്കേപ്പറമ്പിൽ അൽത്താഫ് ഷെരീഫിനെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം.

സമീപവാസിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.യുവതി ബഹളം വച്ചതോടെ നാട്ടുകാർ എത്തിയെങ്കിലും അൽത്താഫ് ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതി ഡിവൈഎസ്പി എസ്.സുരേഷ് കുമാറിനു പരാതി നൽകി. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിക്ക് അടിമയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button