KeralaLatest News

ഖാദർ കമ്മറ്റി റിപ്പോർട്ട് ; എബിവിപി മാർച്ചിനിടെ സെക്രട്ടറിയേറ്റിന് മുമ്പിൽ സംഘർഷം

തിരുവനന്തപുരം : ഖാദർ കമ്മറ്റി റിപ്പോർട്ടിനെതിരേ എബിവിപി സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തിയ മാർച്ചിനിടെ സംഘർഷം. പോലീസും എബിവിപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.പോലീസ് ബാരിക്കേഡ് തകർത്ത് അകത്തുകടക്കാൻ ശ്രമിച്ച എബിവിപി പ്രവർത്തകരെ പോലീസ് ലാത്തിയും ജലപീരങ്കി ഉപയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. നിലവിൽ സെക്രട്ടറിയേറ്റ് ഗേറ്റിന് മുമ്പിൽ പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.

കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണിത്. ഡോ. എംഎ ഖാദർ അധ്യക്ഷനായുള്ള ഒരു മൂന്നംഗ വിദഗ്ധസമിതിയാണിത്. ജി. ജ്യോതിചൂഢൻ (നിയമവകുപ്പിൽ നിന്നും റിട്ടയർ ചെയ്ത സ്പെഷ്യൽ സെക്രട്ടറി), ഡോ. സി. രാമകൃഷ്ണൻ എന്നിവരാണ് മറ്റംഗങ്ങൾ. ഖാദർ സമിതിയെ നിയോഗിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 2018 മാർച്ച് മാസത്തിലെ ഉത്തരവ് പറയുന്നതു പ്രകാരം 2009ലെ വിദ്യാഭ്യാസം അവകാശനിയമം സംസ്ഥാനത്ത് നടപ്പിൽ വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ ചുമതല.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close