NewsInternational

വിദേശ ചാരസംഘടനകള്‍ ആഞ്ചല മെര്‍ക്കലിന്റെ മെഡിക്കല്‍ ഫയലുകള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നു

ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ മെഡിക്കല്‍ ഫയല്‍ സ്വന്തമാക്കാന്‍ വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ അനധികൃതമായി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ആഴ്ചകള്‍ക്കുള്ളില്‍ രണ്ടു തവണ പരസ്യമായി ആഞ്ചല അനിയന്ത്രിതമായി വിറയ്ക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് ഏജന്‍സികളുടെ അന്വേഷണം. ഈ മാസം ആദ്യം നടന്ന ഉന്നതതല യോഗങ്ങളില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ വിറയ്ക്കുന്നതായി കണ്ടതിനെത്തുടര്‍ന്ന് മെര്‍ക്കലിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കൈക്കലാക്കാന്‍ വിദേശ ചാരസംഘടനകള്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ വാരാന്ത്യത്തില്‍ ജര്‍മ്മന്‍, ബ്രിട്ടീഷ് പത്രങ്ങളില്‍ വന്നിരുന്നു.

രാജ്യത്തിന്റെ നേതാവെന്ന നിലയില്‍ കാലാവധി അവസാനിക്കുന്നതുവരെ ചാന്‍സലര്‍ മെര്‍ക്കലിന് അധികാരത്തില്‍ തുടരാന്‍ കഴിയുമോ എന്നതിനെക്കുറിച്ച് ജര്‍മ്മന്‍ മാധ്യമങ്ങളില്‍ കഴിഞ്ഞ നാല് ദിവസങ്ങളായി ഊഹാപോഹങ്ങള്‍ തുടരുകയാണ്. 2021ല്‍ കാലാവധി അവസാനിച്ചാല്‍ താന്‍ വീണ്ടും തിരഞ്ഞെടുപ്പ് രംഗത്തേക്ക് വരില്ലെന്ന് 2018 ഒക്ടോബറില്‍ ആഞ്ചല പ്രഖ്യാപിച്ചിരുന്നു.

ജൂണ്‍ 18 ന് ഉക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലന്‍സ്‌കിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കിടെയാണ് ആദ്യത്തെ സംഭവം. മെര്‍ക്കലിന് നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് ക്ഷീണമുണ്ടായതാണെന്നും കുറച്ച് കപ്പ് വെള്ളം കുടിച്ച ശേഷം അത് ശരിയായെന്നും” ജര്‍മ്മന്‍ ചാന്‍സലറി പറഞ്ഞു. എന്നാല്‍ ജൂണ്‍ 27ന് ജി 20 ഉച്ചകോടിക്കിടെ ജര്‍മന്‍ നേതാക്കള്‍ ജപ്പാന്‍ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലും സംഭവം ആവര്‍ത്തിച്ചു. വിറയലിനെ തുടര്‍ന്ന് മെര്‍ക്കല്‍ ബലമായി കൈകള്‍ ചേര്‍ത്തു പിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

ആഞ്ചലയുടെ സ്വകാര്യ മെഡിക്കല്‍ ഫയലിലേക്ക് പ്രവേശനം നേടാന്‍ ശ്രമിക്കുന്ന വിദേശ രഹസ്യാന്വേഷണ ഏജന്‍സികളെ കണ്ടെത്തിയെന്ന അവകാശവാദവുമായി ജര്‍മ്മന്‍ ടാബ്ലോയിഡായ ‘ബില്‍ഡ്’ ജൂണ്‍ 28ന് രംഗത്തെത്തി. അസുഖത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ സ്വകാര്യ മാധ്യമങ്ങളോട് മറച്ചു വെക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് യൂറോപ്പിലെയടക്കമുള്ള വിദേശ സര്‍ക്കാരുകള്‍ മെര്‍ക്കലിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അറിയാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തുന്നതെന്ന് ‘ബില്‍ഡ’് റി്‌പ്പോര്‍ട്ടില്‍ പറയുന്നു. വിറയലിന് പിന്നില്‍ അമിത സമ്മര്‍ദ്ദവും നിര്‍ജ്ജലീകരണവും തന്നെയാണോ അതോ ഗുരുതരമായ ന്യൂറോളജിക്കല്‍ പ്രശ്‌നമാണോയെന്നൊക്കെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ആഴത്തില്‍ പരിശോധിക്കുന്നുണ്ട്. മെര്‍ക്കലുയുടെ മെഡിക്കല്‍ രേഖകള്‍ ജര്‍മ്മനിയിലെവിടെയോ ”സുരക്ഷിതമായ സൈനിക കേന്ദ്രത്തില്‍” സൂക്ഷിച്ചിട്ടുണ്ടെന്നും പത്രം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button