KeralaNews

തൃശ്ശൂരിലെ വീട്ടില്‍നിന്നും പിടികൂടിയത് 2.8 കിലോ കഞ്ചാവ്

 

ഇരിങ്ങാലക്കുട: കോണത്ത്കുന്നിലെ വീട്ടില്‍നിന്നും 2.8 കിലോ കഞ്ചാവ് പിടിച്ചു. സ്പിരിറ്റ് അന്വേഷിച്ചുപോയ പൊലീസിന്റെ പ്രത്യേക അന്വേഷക സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്. എടമുട്ടം പാലപ്പെട്ടി സെഹ്‌റാസ് ഓഡിറ്റോറിയത്തിന് സമീപത്തെ വാടക വീട്ടില്‍ നിന്നും 50 ഓളം ലിറ്റര്‍ വ്യാജ സ്പിരിറ്റ് സഹിതം പെരിഞ്ഞനം സ്വദേശിയായ കാര്യേഴത്ത് വീട്ടില്‍ പ്രഭിനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം എസ്എന്‍ പുരം സ്വദേശി ചിറ്റേഴത്ത് വീട്ടില്‍ അനില്‍കുമാറിനെയും (43) പൊലീസ് പിടികൂടിയിരുന്നു.

തുടര്‍ന്നാണ് പൊലീസ് സംഘം കോണത്ത്കുന്നിലെ മനയ്ക്കലപ്പടി താണിയകുന്ന് വീട്ടില്‍ എത്തിയത്. പൂട്ടിക്കിടന്ന വീട് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. വാടക വീട്ടിലാണ് അനില്‍കുമാറും കൂട്ടാളികളും ഡിസ്റ്റിലറി സെറ്റ് ചെയ്തിരുന്നത്. വ്യാജമദ്യം നിര്‍മിക്കാനുള്ള ഉപകരണങ്ങളും മദ്യം പാക്ക് ചെയ്യാനുള്ള കുപ്പികളും കണ്ടെത്തി. അനില്‍കുമാര്‍ അറസ്റ്റിലായ വിവരമറിഞ്ഞതോടെ കൂടെയുള്ളവര്‍ സ്പിരിറ്റുമായി മുങ്ങിയത്.ഇവരെ തെരഞ്ഞുവരുകയാണ്.

shortlink

Related Articles

Post Your Comments


Back to top button