KeralaNews

കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് തടവും പിഴയും

 

വടകര: കാറില്‍ കഞ്ചാവു കടത്തുന്നതിനിടെ പിടിയിലായ മൂന്ന് പേര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ. പെരുമണ്ണ പെരുംമനപ്പുര വിഷ്ണുക്ഷേത്രത്തിനു സമീപം വിജീഷ് (32), പെരുവയല്‍ കൊടശേരിത്താഴം കോലപറമ്പത്ത് നിഖില്‍ (27), കണിയാപുരം ചന്നക്കര മയിവള്ളി ശ്രീകുമാര്‍ (49) എന്നിവരെയാണ് വടകര എന്‍ഡിപിഎസ് കോടതി ജഡ്ജ് എം വി രാജകുമാര ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 30 ദിവസം കൂടി കഠിന തടവ് അനുഭവിക്കണം. 2015 ആഗസ്റ്റ് 21 നാണ് കേസിനാസ്പദമായ സംഭവം. സാന്‍ട്രോ കാറില്‍ കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവുമായി നടക്കാവ് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മലാപ്പറമ്പ് ഇഖ്റ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് വേങ്ങേരി പാറേമ്മല്‍ റോഡില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button