CricketLatest News

ലോകക്കപ്പില്‍ നിന്നും വിജയ് ശങ്കര്‍ പുറത്ത്

ലണ്ടന്‍: ലോകക്കപ്പ് ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും ഇന്ത്യന്‍ താരം വിജയ് ശങ്കര്‍ പുറത്ത്. പരിക്ക് മൂലമാണ് വിജയ് ശങ്കറിനെ ടീമില്‍ നിന്നും ഒഴിവാക്കിയത്. കാല്‍ വിരലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് തുടര്‍ന്നാണ് ടീമില്‍ നിന്നൊഴിവാക്കിയത്. വിജയ് ശങ്കറിനു പകരം മായങ്ക് അഗര്‍വാളിനെ ടീമിലെടുക്കും. മായങ്ക് അഗര്‍വാള്‍ ഇതുവരെ രാജ്യാന്തര ഏകദിനം കളിച്ചിട്ടില്ല.

പരിക്കിനെ തുടര്‍ന്ന് വിജയ് ശങ്കറിനെ ഇന്നലെ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ പ്ലെയിംഗ് ഇലവനില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇന്നലത്തെ മത്സരത്തില്‍ വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിനെ ടീമിലെടുത്തതിനെതിരെ മുന്‍ താരം മുരളി കാര്‍ത്തിക് രംഗത്തെത്തിയിരുന്നു. സീനിയര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കിനെ മറികടന്നാണ് പന്തിനെ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ഇതാണ് മുരളി കാര്‍ത്തിക്കിനെ ചൊടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button