KeralaLatest News

പിഴവ് തിരുത്തണം; സംവരണ ലിസ്റ്റ് പുതുക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

കേരളത്തിലെ സംവരണ ലിസ്റ്റ് പുന പരിശോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് ആണ് കോടതിയെ സമീപിച്ചത്. സംവരണ ലിസ്റ്റിലെ പാകപ്പിഴ മൂലം മുസ്ലിംകള്‍ക്ക് അര്‍ഹമായ സംവരണം ലഭ്യമാകുന്നില്ല എന്നതാണ് പ്രധാന ആക്ഷേപം. 1993ലെ കേരള സംസ്ഥാന പിന്നാക്കവിഭാഗ നിയമത്തിലെ 11ാം വകുപ്പ് പ്രകാരം ലിസ്റ്റ് പുതുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

10 വര്‍ഷം കൂടുമ്പോള്‍ സംവരണ ലിസ്റ്റ് പുനഃപരിശോധിക്കണം എന്ന് സുപ്രീംകോടതി തന്നെ നേരത്തെ ഉത്തരവിട്ടിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അനര്‍ഹരെ ഒഴിവാക്കി അര്‍ഹരായവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനാണ് കോടതി നിര്‍ദ്ദേശം. 1992 ലെ ഈ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. വേണ്ടത്ര പ്രാതിനിധ്യം നേടിയ വിഭാഗത്തെ ഒഴിവാക്കി കൂടുതല്‍ പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് പ്രാധിനിധ്യം നല്‍കി പ്രശ്‌ന പരിഹാരം കാണണമെന്ന് സുപ്രീം കോടതി നിര്‍ദേശമുണ്ട്. നിലവിലുള്ള റൊട്ടേഷന്‍ പ്രകാരം ആറാമത്തെ പോസ്റ്റില്‍ മാത്രമേ മുസ്ലിംകള്‍ക്ക് നിയമനമുള്ളൂ. ഇത് മുസ്ലിംകള്‍ക്ക് അര്‍ഹിക്കുന്ന അവസരം ഇല്ലാതാക്കുന്നുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button