USALatest NewsInternational

ചൈനക്കെതിരെ വിവാദ പ്രസ്താവനയുമായി ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്‌ടൺ : ചൈനക്കെതിരെ വിവാദ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ താരിഫ് വര്‍ധനയെ തുടർന്നുള്ള ആഘാതത്തില്‍ നിന്ന് സമ്പദ്‍ഘടനയെ രക്ഷിക്കാന്‍ ചൈന അധികമായി പണമിറക്കുകയാണെന്നായിരുന്നു ട്രംപിൻറെ പ്രസ്താവന.

അമേരിക്കയുമായി നടക്കുന്ന താരിഫ് യുദ്ധത്തില്‍ ആഘാതങ്ങള്‍ തടയാനായി ചൈനീസ് സര്‍‍ക്കാര്‍ കാര്യമായ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ചൈന അവരുടെ നാണയത്തിന്‍റെ മൂല്യം കാര്യമായി കുറച്ചു. വളരെ വലിയ അളവില്‍ സമ്പദ്‍ഘടനയിലേക്ക് അവര്‍ പണം ഇറക്കി. അവര്‍ പണം ഒഴുക്കിക്കൊണ്ടിരിക്കുകയാണ്. അത് കള്ളപ്പണമാണ്, പക്ഷേ അത് പണമാണ്. താരിഫുകള്‍ മൂലമുളള പ്രശ്നങ്ങളില്‍ നിന്ന് രക്ഷപെടാന്‍ അവര്‍ സമ്പദ്‍വ്യവസ്ഥയിലേക്ക് പണം ഒഴുക്കുകയാണ്. ഞങ്ങളുടെ ജനങ്ങള്‍ക്ക് താരിഫിന്‍റെ കാര്യത്തില്‍ ബാധ്യത ഒന്നുമില്ല. പണം മുടക്കുന്നത് ചൈനയാണ്. ആ കമ്പനികളാണ് അവര്‍ക്ക് വേണ്ടി മുടക്കുന്നതെന്നു ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ഇരുരാജ്യങ്ങളും വ്യാപാര യുദ്ധത്തിന് പരിഹാരം കാണാനുളള ചര്‍ച്ചകള്‍ വീണ്ടും തുടങ്ങാനുളള തീരുമാനം കൈക്കൊണ്ടതിന് പിന്നാലെയാണ് ഇത്തരമൊരു പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് രംഗത്തെത്തിയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button