Latest NewsFootball

ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇറങ്ങി; അനസ് കൊൽക്കത്ത ക്ലബ് എ ടി കെ യിലേക്ക്

കൊച്ചി: അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇറങ്ങി. ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന്റെ സെൻട്രൽ ഡിഫൻഡർ ആയിരുന്നു അനസ്. ഇനി മുതൽ കൊൽക്കത്ത ക്ലബ് എ ടി കെയ്ക്ക് വേണ്ടി അദ്ദേഹം കളിക്കുമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 8 മൽസരത്തിൽ മാത്രമാണ് അനസ് ഇറങ്ങിയത്. രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചതായി ഈ വർഷം ആദ്യം പ്രഖ്യാപിച്ചെങ്കിലും പുതിയ ദേശീയ ടീം കോച്ച് ഇഗോർ സ്റ്റിമാച്ച് ക്യാംപിലേക്കു തിരിച്ചുവിളിച്ചത് അടുത്തിടെയാണ്.

അനസിന്റെ പകരക്കാരനായി ആരു വരുമെന്ന കാത്തിരിപ്പിലാണ് ആരാധകർ. പ്രതിരോധത്തിലെ മലയാളി സാന്നിധ്യമായ അനസ് ടീം വിടുമ്പോൾ ബ്ലാസ്റ്റേഴ്സ് മുൻനിരയിലേക്ക് മലയാളി താരം മുഹമ്മദ് റാഫി തിരിച്ചെത്തുമെന്നും അഭ്യൂഹമുണ്ട്. നിലവിൽ ചെന്നൈയിൻ എഫ്സിയുടെ താരമാണ് റാഫി.

shortlink

Related Articles

Post Your Comments

Related Articles


Back to top button