CricketLatest NewsSports

ധോണിക്കെതിരെ വീണ്ടും ആരാധകര്‍ രംഗത്ത് : കാരണമിങ്ങനെ

ബര്‍മിംഗ്‌ഹാം: ലോകകപ്പ് മത്സരങ്ങളിൽ വേഗക്കുറവിന്‍റെ പേരില്‍ എം എസ് ധോണിക്കെതിരെ വീണ്ടും ആരാധകര്‍. ബംഗ്ലാദേശിനെതിരായ പോരാട്ടത്തിൽ 33 പന്തില്‍ 35 റണ്‍സെടുത്ത് പുറത്തായതോടെയാണ് പരസ്യമായി സമൂഹമാധ്യമങ്ങളിലും മറ്റും ഒരു വിഭാഗം ആരാധകര്‍ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

39-ാം ഓവറില്‍ ആറാമനായി കളത്തിൽ എത്തിയ ധോണി അവസാന ഓവറില്‍ പുറത്തായിരുന്നു. നാല് ഫോറുകള്‍ നേടിയെങ്കിലും ഒരു സിക്‌സ് പോലും ഇന്നിംഗ്‌സിലുണ്ടായില്ല. ധോണി ക്രീസിലുണ്ടായിട്ടും അവസാന 10 ഓവറുകളില്‍ 63 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. കഴിഞ്ഞ മത്സരത്തിലെ പോലെ സിംഗിളുകളെടുത്ത് ധോണി ഇന്നിംഗ്‌സ് മുന്നോട്ടുനയിച്ചതോടെയാണ് ഇവർ രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button