Latest NewsFootball

ആ​ഫ്രി​ക്ക​ന്‍ നേ​ഷ​ന്‍​സ് ക​പ്പി​ല്‍ വിജയക്കൊടി പാറിച്ച് സെ​ന​ഗ​ൽ

കെ​യ്റോ: ആ​ഫ്രി​ക്ക​ന്‍ നേ​ഷ​ന്‍​സ് ക​പ്പി​ല്‍ വിജയക്കൊടി പാറിച്ച് സെ​ന​ഗ​ൽ. കെ​നി​യ​യെ നിലം പതിപ്പിച്ച് മൂ​ന്നു ഗോ​ളു​ക​ള്‍ നേടിയാണ് സെ​ന​ഗ​ല്‍ പ്രീ​ക്വാ​ര്‍​ട്ട​റി​ലേക്ക് കടന്നത്.ലി​വ​ര്‍​പു​ള്‍ താ​രം സാ​ദി​യോ മാ​നെ​യു​ടെ ഇ​ര​ട്ട​ഗോ​ളാ​ണ് സെ​ന​ഗ​ലി​ന് വി​ജ​യ​മൊ​രു​ക്കി​യ​ത്. കളിയുടെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും രൂപം കൊണ്ടത്.

63-ാം മി​നി​റ്റി​ല്‍ ഇ​സ്‌​മാ​ലി​യ സ​റി​ലൂ​ടെ സെ​ന​ഗ​ല്‍ ഗോ​ള്‍​വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ടു. 71,78 മി​നി​റ്റു​ക​ളി​ല്‍ മാ​നെ​യും ഗോ​ള്‍​വ​ല ച​ലി​പ്പി​ച്ചു. 76-ാം മി​നി​റ്റി​ല്‍ ഫി​ലെ​മോ​ന്‍ ഒ​ട്ടി​നോ ചു​വ​പ്പ് കാ​ര്‍​ഡ് ക​ണ്ടു പു​റ​ത്തു​പോ​യ​ത് കെ​നി​യ​യ്ക്ക് തി​രി​ച്ച​ടി​യാ​യി. ഗ്രൂ​പ്പ് സി​യി​ല്‍ നി​ന്ന് അ​ള്‍​ജീ​രി​യ​യ്ക്ക് പി​ന്നി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് സെ​ന​ഗ​ല്‍ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ എ​ത്തി​യ​ത്. സെ​ന​ഗ​ലി​ന് മൂ​ന്നു മ​ത്സ​ര​ത്തി​ല്‍ ആ​റു പോ​യി​ന്‍റു​ണ്ട്. ജൂലൈ 16 ന് സെനഗൽ ഉഗാണ്ടയെ നേരിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button