Latest NewsEducation & Career

36 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കാനൊരുങ്ങി പിഎസ്‌സി

തിരുവനന്തപുരം: 36 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കാനൊരുങ്ങി പിഎസ്‌സി.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഒഫ്താല്‍മോളജി, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍, ജനീറ്റോ യൂറിനറി സര്‍ജറി (യൂറോളജി), പ്ലാസ്റ്റിക് റീ കണ്‍സ്ട്രക്ടീവ് സര്‍ജറി, ലക്ചറര്‍ ഇന്‍ ഓര്‍ത്തോപീഡിക്സ്, ഇഎന്‍ടി, അനസ്തീസിയ, ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രഫര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (പോളിടെക്നിക്) ലക്ചറര്‍ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്, വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, പെയിന്റര്‍, സെക്രട്ടേറിയറ്റ്, പിഎസ്‌സി, ലോക്കല്‍ ഫണ്ട് ഓഡിറ്റ്, ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് എന്നിവിടങ്ങളില്‍ ഓഫീസ് അറ്റന്‍ഡന്റ്, കേരള ഇലക്‌ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്ബനിയില്‍ ടൈം കീപ്പര്‍, മലബാര്‍ സിമന്റ്സില്‍ ട്രേസര്‍ ഗ്രേഡ് 1 എന്നിവയാണ് വിജ്ഞാപനം ഇറക്കുന്ന ജനറല്‍ തസ്തികകള്‍.

ട്രഷറി സര്‍വീസസില്‍ സീനിയര്‍ സൂപ്രണ്ട്, അസിസ്റ്റന്റ് ട്രഷറി ഓഫിസര്‍, സബ് ട്രഷറി ഓഫീസര്‍, ഓഫീസര്‍ ഇന്‍ ചാര്‍ജ് ഓഫ് സ്റ്റാംപ് ഡിപ്പോ (എസ്‌സി, എസ്ടി), ചലച്ചിത്ര വികസന കോര്‍പറേഷനില്‍ ഇലക്‌ട്രീഷ്യന്‍ (എസ്ടി) എന്നീ തസ്തികകളിലേക്കു സംസ്ഥാനതല സ്പെഷല്‍ റിക്രൂട്മെന്റ് നടത്തും.

സൈനിക ക്ഷേമ വകുപ്പില്‍ (എറണാകുളം) വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍, എല്‍പി സ്കൂള്‍ അസിസ്റ്റന്റ് മലയാളം-തസ്തികമാറ്റം (ആലപ്പുഴ, വയനാട്), വിവിധ വകുപ്പുകളില്‍ സാര്‍ജന്റ് (കോട്ടയം, തിരുവനന്തപുരം), ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് 2 (തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്), മൃഗ സംരക്ഷണ വകുപ്പില്‍ ചിക് സെക്സര്‍ (ആലപ്പുഴ, കോട്ടയം, കോഴിക്കോട്),14 ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്, ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് (നേരിട്ടും തസ്തികമാറ്റം മുഖേനയും) എന്നിവയാണ് ജില്ലാതല ജനറല്‍ തസ്തികകള്‍.

കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്സ് (പട്ടികവര്‍ഗം), ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സില്‍ മെഡിക്കല്‍ ഓഫീസര്‍ (ഒബിസി), ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍, കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസര്‍ (എസ്‌സിസിസി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (പോളിടെക്നിക്) ലക്ചറര്‍ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (മുസ്ലീം, എല്‍സി, എഐ) എന്നീ എന്‍സിഎ തസ്തികകളിലേക്കു സംസ്ഥാനതല നിയമനം നടത്തും.

ഭാരതീയ ചികിത്സാ വകുപ്പില്‍ നഴ്സ് ഗ്രേഡ് 2 ആയുര്‍വേദം- എല്‍സി/ എഐ (പാലക്കാട്), വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2, പത്തനംതിട്ട, കാസര്‍കോട്, എറണാകുളം (എസ്ടി), എറണാകുളം, കൊല്ലം (മുസ്ലീം), കാസര്‍കോട് (വിശ്വകര്‍മ), കോട്ടയം, മലപ്പുറം, കാസര്‍കോട് (എല്‍സി/ എഐ), ഭാരതീയ ചികിത്സാ വകുപ്പ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്, ആയുര്‍വേദ കോളജില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2- കൊല്ലം (ഹിന്ദു നാടാര്‍), എറണാകുളം (വിശ്വകര്‍മ), കാസര്‍കോട് (ധീവര), എക്സൈസില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (വനിതകള്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും അപേക്ഷിക്കാനാവില്ല)-മലപ്പുറം (ഒബിസി), എറണാകുളം (ഹിന്ദു നാടാര്‍).

ജില്ലാ സഹകരണ ബാങ്കില്‍ ബ്രാഞ്ച് മാനേജര്‍ – പത്തനംതിട്ട, മലപ്പുറം (എല്‍സി/ എഐ), മലപ്പുറം (എസ്‌സി), കാസര്‍കോട് (മുസ്ലീം). എന്‍സിസി, സൈനിക ക്ഷേമ വകുപ്പില്‍ എല്‍ഡി ടൈപ്പിസ്റ്റ്/ ക്ലാര്‍ക്ക് ടൈപ്പിസിറ്റ്/ ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് (വിമുക്ത ഭടന്‍മാര്‍)- കൊല്ലം, തൃശൂര്‍ (പട്ടികജാതി), കണ്ണൂര്‍ (മുസ്ലീം) കൃഷി വകുപ്പില്‍ (സോയില്‍ കണ്‍സര്‍വേഷന്‍) വര്‍ക്ക് സൂപ്രണ്ട് – കാസര്‍കോട്(മുസ്ലീം, എസ്‌സിസിസി). ജലസേചന വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍-നേരിട്ടും തസ്തികമാറ്റവും) എന്നിവയാണു ജില്ലാതല എന്‍സിഎ ഒഴിവുകള്‍.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പള്‍മണറി മെഡിസിന് ഓണ്‍ലൈന്‍ പരീക്ഷ നടത്തും. ഭാരതീയ ചികിത്സാ വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ (നേത്ര), മൃഗ സംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് 2 തസ്തികകളിലേക്ക് അഭിമുഖം നടത്തും. ഹൗസ്ഫെഡില്‍ പ്യൂണ്‍ (സൊസൈറ്റി), ക്ഷീര വകുപ്പില്‍ സീനിയര്‍ സൂപ്രണ്ട് (പട്ടികവര്‍ഗം), ഇന്‍ഷുറന്‍സ് വകുപ്പില്‍ സീനിയര്‍ സൂപ്രണ്ട്, ഇന്‍സ്പെക്ടര്‍, ഡവലപ്മെന്റ്‌ ഓഫീസര്‍ (പട്ടികവര്‍ഗം) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button