Latest NewsSaudi ArabiaIndiaGulf

ഉംറ തീർത്ഥാടകരിൽ നിന്ന് വിമാനത്താവളത്തിലെ പരിശോധനയില്‍ പിടിച്ചെടുത്തത് 2.17 കോടിയുടെ സ്വര്‍ണ്ണം; 14 പേര്‍ കസ്റ്റഡിയില്‍

സംഘത്തിലുണ്ടായിരുന്ന 14 പേരെയും കസ്റ്റഡിയില്‍ എടുത്തു.

ഹൈദരാബാദ്: ഹൈദരാബാദ് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. ഉംറ തീര്‍ത്ഥാടനത്തിന് ശേഷം തിരിച്ച്‌ എത്തിയ യാത്രക്കാരില്‍ നിന്ന് പിടിച്ചെടുത്തത് 2.17 കോടി രൂപയുടെ സ്വര്‍ണ്ണം. ഉംറ തീര്‍ത്ഥാടനത്തിന് ശേഷം ജിദ്ദയില്‍ നിന്ന് തിരിച്ചെത്തിയ ഹൈദരാബാദ് സ്വദേശികളായ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.

ഹൈദരാബാദ് വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാത്രിയില്‍ പോലീസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡിആര്‍ഐ) നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി പോലീസ്.പരിശോധനയില്‍ സ്വര്‍ണ്ണം കൊണ്ടുവരുന്നതിനാവശ്യമായ രേഖകളൊന്നും ഇവരുടെ പക്കലില്ലെന്ന് ഡിആര്‍ഐ അധികൃതര്‍ വ്യക്തമാക്കി. സംഘത്തിലുണ്ടായിരുന്ന 14 പേരെയും കസ്റ്റഡിയില്‍ എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button