Latest NewsTennis

വിമ്പിള്‍ഡൺ; കണ്ണീരോടെ മരിയ ഷറപോവ പിന്‍മാറി

ലണ്ടന്‍: വിമ്പിള്‍ഡൺ മത്സരത്തിൽ നിന്ന് കണ്ണീരോടെ മരിയ ഷറപോവ പിന്‍മാറി. മുൻ ചാമ്പ്യനായ മരിയ ഷറപോവയുടെ പിന്മാറ്റം ആരാധകരെയും വിഷമിപ്പിച്ചു.2004-ലെ ചാമ്പ്യനായ ഷറപോവ ഫ്രാന്‍സിന്റെ പൗലിന്‍ പര്‍മെന്റീറിനെതിരായ മത്സരത്തില്‍ മൂന്നാം സെറ്റിനിടെയാണ് പിന്‍മാറിയത്. സ്‌കോര്‍ 6-4, 6-7, 5-0 എന്ന നിലയിലായിരുന്നു. ഇതോടെ പര്‍മെന്റീര്‍ വിജയിയായി.

ഒന്നാം റൗണ്ടില്‍ മത്സരത്തിനിടെ കൈക്ക് പരിക്കേറ്റാണ് റഷ്യന്‍ താരം പിന്‍മാറിയത്. ചുമലിനേറ്റ പരിക്കിനെ തുടര്‍ന്ന് അഞ്ച് മാസം കോര്‍ട്ടില്‍ നിന്ന് വിട്ടുനിന്ന 32കാരിയായ ഷറപോവ മേയില്‍ മയ്യോര്‍ക്ക ടൂര്‍ണമെന്റിലാണ് തിരിച്ചെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button