Latest NewsInternational

രണ്ട് ദിവസമായി പല്ലിക്ക് സുഖവാസം, രോഗി ഇത്രയും വിചാരിച്ചില്ല, ഡോക്ടര്‍ ശരിക്കും ഞെട്ടിയതിങ്ങനെ

ബാങ്കോക്ക്: ഡോക്ടറായി ജോലിയിൽ പ്രവേശിച്ച ദിവസം വളരെ കൗതുകകരമായ അനുഭവം ഉണ്ടായിരിക്കുകയാണ് തായ്‌ലൻഡ് ഡോക്ടർ വരന്യ നഗത്താവെയ്ക്ക്. ഈ അനുഭവം വരന്യ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. ആദ്യ ദിവസം തന്നെ ചെറിയ പനിയോ, ജലദോഷമോ ഉള്ള രോഗികൾ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന ഡോക്ടറെ തേടിയെത്തിയത് ചെവി വേദനയുമായി ഒരു സ്ത്രീയാണ്.

പരിശോധിക്കുമ്പോള്‍ ഡോക്ടര്‍ക്ക് രോഗിയുടെ ചെവിയില്‍ കാണാനായത് പല്ലിയെ. അത് ചെവിക്ക് ഉള്ളില്‍ ജീവനോടെ തന്നെയാണ് കണ്ടെത്തിയത്. ഈ പല്ലിയുടെ നീക്കങ്ങളായിരുന്നു രോഗിക്ക് ചെവി വേദന ഉണ്ടാക്കിയത്.

പിന്നീട് രോഗിയുടെ ചെവിയില്‍ ഡോക്ടര്‍ അനസ്ത്യേഷ്യ തുള്ളി ഒഴിച്ച ശേഷം വിദഗ്ദ്ധമായി പല്ലിയെ പുറത്തെടുത്തു. ശരിക്കും അത് ഒരു വലിയ പല്ലി തന്നെയായിരുന്നു.പല്ലിയുടെ ചിത്രം ഫേസ്ബുക്കിലൂടെ ഡോക്ടര്‍ വരന്യ നഗത്താവെ പങ്കുവച്ചു. ഇതായിരുന്നു എന്‍റെ ആദ്യ ദിവസത്തെ കേസ്, ഞാന്‍ വലിയ ചിന്ത കുഴപ്പത്തിലാണ്. എങ്ങനെയായിരിക്കും ചെവിയുടെ ചെറിയ ദ്വാരത്തിലൂടെ ഈ പല്ലി ആ ചെവിയില്‍ കയറിയിരിക്കുക എന്നും ഡോക്ടര്‍ കുറിച്ചു.

Related Articles

Post Your Comments


Back to top button