Latest NewsKerala

കസ്റ്റഡി കൊലപാതകം: ഇടുക്കി എസ് പിയ്‌ക്കെതിരെ നടപടി

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ഇടുക്കി എസ്.പിയ്‌ക്കെതിരെ നടപടി. ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെ സ്ഥലം മാറ്റും. അതേസമയം എസ്.പി വേണുഗോപാലിന് പുതിയ ചുമതല ഇപ്പോള്‍ നല്‍കില്ലെന്നും മേലുദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം രാജ്കുമാറിന്റെ കൊലപാതകത്തില്‍ പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് പുറത്ത് വിട്ടു. രാജ്കുമാരിന്റെ മരണത്തിന് കാരണം ക്രൂരമര്‍ദ്ദനമാണെന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാകൃത മുറകളാണ് രാജ്കുമാറിനെ മര്‍ദ്ദിക്കാന്‍ പോലീസ് ഉപയോഗിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button