Latest NewsSports

ഇതിഹാസ താരം ലാംപാര്‍ഡ് തിരിച്ചെത്തി; ചെല്‍സിയില്‍ ഇത്തവണ പുതിയ റോള്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ ചെല്‍സിയുടെ ഹെഡ് കോച്ചായി ഇതിഹാസ താരം ഫ്രാങ്ക് ലാംപാഡിനെ നിയമിച്ചു. മൗറിഷ്യോ സാറി യുവന്റസിലേക്ക് കൂടുമാറിയതോടെയാണ് 13 സീസണില്‍ നീലക്കുപ്പായമണിഞ്ഞ താരത്തില്‍ ചെല്‍സി മാനേജ്മെന്റ് വിശ്വാസമര്‍പ്പിച്ചത്. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഡെര്‍ബി കൗണ്ടിയെ പ്രീമിയര്‍ ലീഗ് യോഗ്യതക്ക് തൊട്ടടുത്തെത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പുതിയ ചുമതലയുമായി 41-കാരന്‍ വീണ്ടും സ്റ്റാംഫോഡ് ബ്രിഡ്ജിലെത്തുന്നത്. മൂന്ന് വര്‍ഷത്തെ കരാറിലാണ് ലമ്ബാര്‍ഡ് ഇപ്പോള്‍ ചെല്‍സിയില്‍ എത്തിയിരിക്കുന്നത്.

മുന്‍ പരിശീലകന്‍ സാരി യുവന്റസിലേക്ക് പോയതോടെ ചെല്‍സി പ്രതിസന്ധിയില്‍ ആയിരുന്നു. ട്രാന്‍സ്ഫര്‍ വിലക്ക് കൂടെ നിലനില്‍ക്കേ ക്ലബിനെ കൂടുതല്‍ അറിയുന്ന ഒരാള്‍ നയിക്കട്ടെ എന്ന് ക്ലബ് ഉടമ റോമന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍ഷിപ്പ് ക്ലബായ ഡെര്‍ബിയില്‍ ലാമ്ബാര്‍ഡ് നടത്തിയ പ്രകടനങ്ങളും ഈ തീരുമാനത്തില്‍ നിര്‍ണായകമായി. ചെല്‍സിയോട് തനിക്കുള്ള ഇഷ്ടം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും പുതിയ ചുമതലയില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷമുണ്ടെന്നും ലാംപാര്‍ഡ് പറഞ്ഞു. പുതിയ സീസണിനായി ടീമിനെ ഒരുക്കുന്നതിലാണ് പൂര്‍ണ ശ്രദ്ധ. കഠിനാധ്വാനം ചെയ്ത് ടീമിന് കൂടുതല്‍ വിജയം നല്‍കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെല്‍സിക്കായി 648 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ലമ്ബാര്‍ഡ് ആണ് ചെല്‍സിയുടെ എക്കാലത്തെയും മികച്ച ഗോള്‍സ്‌കോററും. 211 ഗോളുകള്‍ ക്ലബിനായി നേടിയിട്ടുള്ള ലമ്ബാര്‍ഡ് ചെല്‍സിക്ക് ഒപ്പം 13 കിരീടങ്ങളും നേടിയിട്ടുണ്ട്. ആദ്യസീസണില്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ഇടപെടാന്‍ കഴിയില്ല എന്നതായിരിക്കും ലാംപാര്‍ഡിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. എയ്ഡന്‍ ഹസാര്‍ഡ് റയല്‍ മാഡ്രിഡിലേക്ക് പോയ സാഹചര്യത്തില്‍ ലോണില്‍ മറ്റു ക്ലബ്ബുകളില്‍ കളിക്കുകയായിരുന്ന താരങ്ങളെ ചെല്‍സി തിരിച്ചുവിളിച്ചിട്ടുണ്ട്.

 

shortlink

Post Your Comments


Back to top button