Latest NewsNewsFootballSports

പ്രീമിയർ ലീഗ് ഗോളടിയിൽ ബ്രൂണൊ ഫെർണാണ്ടസിന് റെക്കോർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം ബ്രൂണൊ ഫെർണാണ്ടസിന് പ്രീമിയർ ലീഗ് ക്ലബുകൾക്കിടയിൽ ഗോൾ വേട്ടയിൽ റെക്കോർഡ്. പ്രീമിയർ ലീഗ് ക്ലബിൽ കളിച്ച ഒരു മധ്യനിര താരത്തിന്റെ ഏറ്റവും മികച്ച ഗോൾ സ്കോറിങ് റെക്കോർഡ് ലാംപാർഡിന്റെ പേരിലായിരുന്നു. ചെൽസിക്ക് വേണ്ടി കളിച്ച 2009/10 സീസണിൽ ലാംപാർഡ് എല്ലാ ടൂർണമെന്റുകളിലുമായി 27 ഗോളുകൾ നേടിയിരുന്നു.

എന്നാൽ ലിവർപൂളിനെതിരായ മത്സരത്തിൽ ബ്രൂണൊ ഫെർണാണ്ടസിന്റെ ഗോൾ താരത്തിന്റെ സീസണിലെ 28-ാം ഗോളായിരുന്നു. ഇതോടെ പ്രീമിയർ ലീഗ് ക്ലബിനായി കളിച്ച മധ്യനിര താരത്തിന്റെ ഏറ്റവും മികച്ച ടാലി ബ്രൂണൊ ഫെർണാണ്ടസിന്റെ പേരിലായി. ബ്രൂണൊ ഫെർണാണ്ടസ് ഈ സീസണിൽ 18 പ്രീമിയർ ഗോളുകൾ നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button