Latest NewsEducationEducation & Career

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അപേക്ഷ ക്ഷണിച്ചു; ചുരുങ്ങിയ സീറ്റുകളിലേക്ക് അവസരം

ബെംഗളൂരു : നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, ബെംഗളൂരു കേന്ദ്രത്തില്‍ ഒരു വര്‍ഷത്തെ ആക്ടിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ജൂലൈ 10 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന ദിവസം. പ്രവേശനത്തിനു ജൂലൈ 10 വരെ അപേക്ഷിക്കാം. ആകെ 20 സീറ്റ്. സര്‍വകലാശാലാ ബിരുദവും 4 പ്രൊഡക്ഷനിലെങ്കിലും പങ്കെടുത്ത പരിചയവും വേണം. 2016 ജൂണ്‍ ഒന്നിന് 21 – 30 വയസ്സ് ആയിരിക്കണം പ്രായ പരിധി. മികച്ച ആരോഗ്യം നിര്‍ബന്ധംമാണ്.

അപേക്ഷാ ഫോം വെബ് സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതു പൂരിപ്പിച്ച്NSD, Bengaluru Chapter എന്ന പേരിലുള്ള 150 രൂപയുടെ ഡ്രാഫ്റ്റും പ്രസക്തരേഖകളും സഹിതം അയയ്ക്കാവുന്നതാണ്. സിലക്ഷനുള്ള പ്രാഥമിക ടെസ്റ്റും ഓഡിഷനും ബെംഗളൂരില്‍. എല്ലാ വിദ്യാര്‍ഥികള്‍ക്കും 4500 രൂപ പ്രതിമാസ സ്‌കോളര്‍ഷിപ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 080-2318 3027; ഇമെയില്‍ : [email protected]
; www.nsd.gov.in

shortlink

Related Articles

Post Your Comments

Related Articles


Back to top button