CricketLatest NewsSports

പതിനെട്ടാം വയസിൽ സച്ചിൻ നേടിയ റെക്കോഡ് തകര്‍ത്ത് യുവ അഫ്ഗാനിസ്താന്‍ താരം

ലണ്ടൻ: ‘സച്ചിനെപ്പോലൊരു ക്രിക്കറ്റ് താരത്തിന്റെ റെക്കോഡ് തകര്‍ക്കാനായതില്‍ അഭിമാനമുണ്ട്. ഒരുപാട് സന്തോഷം തോന്നുന്നു.’ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ലോകകപ്പ് റെക്കോഡ് തകര്‍ത്ത് വാർത്ത ഏജൻസികളോട് ഇക്രം അലിഗില്‍ പ്രതികരിച്ചു.

ലോകകപ്പില്‍ ഒരു പതിനെട്ടുകാരന്റെ ഏറ്റവുമയര്‍ന്ന സ്‌കോര്‍ എന്ന സച്ചിന്റെ റെക്കോഡ് അഫ്ഗാന്‍ യുവതാരത്തിന് മുന്നില്‍ വഴിമാറുകയായിരുന്നു. വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ഇക്രം 86 റണ്‍സ് നേടിയാണ് പുതിയ റെക്കോഡിട്ടത്. 1992 ൽ പതിനെട്ടാം വയസ്സില്‍ സച്ചിന്‍ നേടിയത് 84 റണ്‍സാണ്. ഇതോടെ 27 വര്‍ഷം പഴക്കമുള്ള റെക്കോർഡ് തകർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button