Latest NewsFood & Cookery

ഒരിക്കല്‍ കായ വറുത്തത് കഴിച്ചവരാരും നാവിൽ നിന്ന് ആ രുചി മറക്കില്ല

പ്രായഭേദമന്യേ മലയാളികൾ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ ഭക്ഷണ വിഭവമാണ് ചിപ്‌സ് അല്ലെങ്കിൽ കായ വറുത്തത്.  ജീവിതത്തിൽ ഒരിക്കല്‍ നമ്മൾ കായ വറുത്തത് കഴിച്ചാൽ നാവിൽ നിന്ന് ആ രുചി മറക്കില്ല. ചുമ്മാ ഇരിക്കുമ്പോൾ കറു മുറാ കഴിക്കാം. സദ്യയിലും കായ വറുത്തതിന്റെ സ്ഥാനം ആരംഭത്തിൽ തന്നെയാണ്.

എന്നാൽ കായ വറുത്തത് പതിയെ കുറഞ്ഞു വന്നു. വിലക്കൂടുതല്‍ ഒരു കാരണം. ലേയ്സ് പോലെയുള്ള ഉരുളക്കിഴങ്ങ് ചിപ്സും മറ്റും വിപണി കീഴടക്കിയതും ഇതിന് കാരണമായി.വിളഞ്ഞ് പാകമായ ഏത്തക്കായ മഞ്ഞളും, ഉപ്പും ചേര്‍ത്ത് അത് വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുന്ന ഒരു ഐറ്റമാണ് കായവറുത്തത്‌. മറുനാട്ടില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ഇതിന്റെ രുചി ശരിക്കും അറിയാം. മിക്കപ്പോഴും മറ്റു സംസ്ഥാനങ്ങളിലെ ആളുകള്‍ ചോദിക്കുന്ന ഒരു കാര്യം, നാട്ടില്‍ പോയി വരുമ്പോള്‍ കായ വറുത്തത് തരുമോ എന്നായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button