Latest NewsSaudi ArabiaGulf

സൗദിക്ക് നേരെ ഹൂതികൾ തൊടുത്തു വിട്ട ഡ്രോണുകൾ തകർത്തു

റിയാദ് : സൗദിക്ക് നേരെ ഹൂതികൾ തൊടുത്തു വിട്ട സായുധ ഡ്രോണുകൾ തകർത്തു. വെള്ളിയാഴ്ച പുലർച്ചെ തെക്കൻ സൗദിയിലെ അതിർത്തി പ്രദേശമായ ജിസാനിൽ കിങ് അബ്ദുല്ല വിമാനത്താവളം ലക്ഷ്യമാക്കി യെമനിൽ നിന്നെത്തിയ ആളില്ലാ വിമാനം സൗദി വ്യോമ സേന തകർത്തതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു. കഴിഞ്ഞ ആഴ്ച അസീർ മേഖലയിലെ അബ്ഹ ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ തുടർ ആക്രമണത്തിനു പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായത്..
പൊതുജന സമ്പർക്ക ഇടങ്ങൾ ലക്ഷ്യമാക്കി ശത്രുതാപരമായും തീവ്രവാദ പരമായും ഉള്ള ആക്രമണങ്ങൾ ഇറാൻ പിന്തുണയോടെ ഹൂതി കുറ്റവാളികള്‍ തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button