Latest NewsIndia

കോടതി ഉത്തരവുകൾ മാറ്റാൻ ജനാധിപത്യ പ്രക്രിയയില്‍ അവകാശമുണ്ട്; – രവിശങ്കര്‍ പ്രസാദ്

ന്യൂ ഡൽഹി: ആവശ്യമെങ്കിൽ കോടതി ഉത്തരവുകളില്‍ മാറ്റം വരുത്താന്‍ ജനാധിപത്യ വ്യവസ്ഥയിൽ അവകാശമുണ്ടെന്ന് കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് . നിയമങ്ങള്‍ നിര്‍മ്മിക്കാനുള്ള അവകാശം മാത്രമല്ല പാര്‍ലമെന്റിനുള്ളത് മറിച്ച് കോടതി ഉത്തരവുകളില്‍ മാറ്റം അനിവാര്യമെങ്കില്‍ മാറ്റാവുന്നതാണ്. മന്ത്രി വ്യക്തമാക്കി.

നിയമം നിർമ്മിക്കാനാണ് സഭ കൂടുന്നത്. ചിലപ്പോൾ കോടതി വിധികളെ
മരവിപ്പിക്കാനും സഭയ്ക്ക് അധികാരമുണ്ട്. ദയവായി ഈ സഭയുടെ അധികാരത്തെ നമ്മള്‍ തന്നെ വിലകുറച്ച് കാണരുത്. ഇത് ഇന്ത്യയിലെ ജനങ്ങൾ പാർലമെന്റിന് കല്പിച്ചു തന്നിരിക്കുന്ന അധികാരമാണ്. കേന്ദ്രനിയമ മന്ത്രി കൂട്ടിച്ചേർത്തു.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ കൊണ്ടുവന്ന ആധാര്‍ കേസിലെ ഓര്‍ഡിനന്‍സിനു പകരമുള്ളതാണു ലോക്‌സഭ പാസാക്കിയ ഭേദഗതി നിയമം. ബാങ്ക് അക്കൗണ്ടിനും മൊബൈല്‍ കണക്ഷനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലാതാക്കാനാണിത്. ജനങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനു പ്രത്യേക നിയമം വൈകാതെ കൊണ്ടുവരുമെന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 7.48 ലക്ഷം കോടി രൂപ ലാഭിക്കാന്‍ ആധാര്‍ കാരണമായെന്നും സുപ്രീം കോടതിയുടെ ഉത്തരവുകള്‍ക്ക് വിരുദ്ധമായാണ് ഭേദഗതി നടക്കുന്നതെന്ന വിമര്‍ശനത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button