Latest NewsKerala

ഈ സംവിധാനം നടപ്പിലാക്കാത്ത വാഹനങ്ങൾക്ക് സംസ്ഥാനത്ത് നാളെമുതൽ രജിസ്ട്രേഷനില്ല

തിരുവനന്തപുരം: ഈ വർഷം ഏപ്രില്‍ മുതല്‍ വിറ്റുപോയ വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ ഘടിപ്പിച്ച് നാളെത്തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ വാഹന ഡീലർമാർക്കു ട്രാൻസ്പോർട്ട് കമ്മിഷണർ നിർദ്ദേശം നൽകി. ഈ നിർദ്ദേശം അനുസരിക്കാതെയിരുന്നാൽ അടുത്ത ദിവസം മുതൽ ഇത്തരം വാഹനങ്ങൾ രജിസ്റ്റർ ചെയ്തു നൽകില്ലെന്നും അറിയിച്ചിട്ടുണ്ട്.

ഇത്തരം നമ്പർ പ്ളേറ്റുകൾ ഘടിപ്പിച്ച് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ജൂണ്‍ 27നകം കൈപ്പറ്റണമെന്നായിരുന്നു മോട്ടോര്‍വാഹന വകുപ്പ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇതിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറുമായി നടത്തിയ ചർച്ചയിൽ ഡീലർമാർ വ്യക്തമാക്കി. തുടർന്ന് ജൂലൈ 8വരെ സമയം നീട്ടി നല്‍കി.

അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ ഘടിപ്പിക്കാത്തതിനാല്‍ മൂന്നുമാസത്തിനിടെ വിറ്റഴിച്ച 120000 വാഹനങ്ങളുടെ ആര്‍.സി ബുക്കുകള്‍ വിതരണം ചെയ്യാനാകാത്ത സാഹചര്യത്തിലായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടികളിലേക്ക് കടന്നത്. വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ തടയാന്‍ കേ​ന്ദ്ര മോട്ടോർ വാ​ഹ​ന ച​ട്ടം 2018 ഭേ​ദ​ഗ​തി വരു​ത്തിയാണ് പുതിയ ഉത്തരവിറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button