Latest NewsSportsTennis

വിംബിൾഡൺ : മൂന്നാം റൗണ്ടിലേക്ക് കുതിച്ച് റാഫേൽ നദാൽ

ലണ്ടൻ : വിംബിൾഡൺ ടെന്നീസിൽ മൂന്നാം റൗണ്ടിലേക്ക് കുതിച്ച് റാഫേൽ നദാൽ. ഓസ്ട്രേലിയൻ താരം നിക്ക് കിർഗിയോസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് റാഫേൽ മൂന്നാം റൗണ്ടിൽ കടന്നത്.

വാക്പോരുകൾ നിറഞ്ഞ പോരാട്ടമായിരുന്നു ഇത്. കളി തുടങ്ങുന്നതിന് മുന്നെ വാക്പോര് ആരംഭിച്ച കിർഗിയോസിനുള്ള മറുപടി കളിയിലൂടെ റാഫേൽ നൽകി.  ആദ്യ സെറ്റ് റാഫേൽ ജയിച്ച ശേഷം കിർഗിയോസ് റഫറിയോട് ചൂടായി. രണ്ടാം സെറ്റ് കിർഗിയോസ് ജയിച്ചെങ്കിലും മൂന്നാം സെറ്റ് റാഫേൽ വിജയം സ്വന്തമാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button