Latest NewsHealth & Fitness

കുട്ടികളിൽ പൊണ്ണത്തടി കുറയ്ക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

കുട്ടികളിൽ പൊണ്ണത്തടി കുറയ്ക്കാൻ രക്ഷിതാക്കൾ കുട്ടികളുടെ ഭക്ഷണത്തിൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തുക. തണ്ണിമത്തൻ, ആപ്പിൾ, ഓറഞ്ച്, പേരയ്ക്ക, പോലുള്ള പഴങ്ങൾ ധാരാളം നൽകുക. ആഹാരത്തിന് ശേഷം ഏതെങ്കിലും ഒരു ജ്യൂസ് നൽകാവുന്നതാണ്.

ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, പ്രോസസ്ഡ് ഫുഡ് എന്നിവ പൂർണമായി ഒഴിവാക്കുക. എണ്ണയിൽ അടങ്ങിയ ഭക്ഷണങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയും ഒഴിവാക്കുക. വീട്ടിൽ തന്നെ ഉണ്ടാക്കിയ ഭക്ഷണങ്ങൾ പരമാവധി നൽകുക. ചോറ്, മെെദ, ചോക്ലേറ്റ്സ് എന്നിവ കുറയ്ക്കുക

രക്ഷിതാക്കൾ കുട്ടികളെ ദിവസവും ഒരു മണിക്കൂറെങ്കിലും കായിക പരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ഗവേഷകനായ ഇനാക്കി ഗാലൻ പറയുന്നു. ടിവിയുടെയും കമ്പ്യൂട്ടറിന്റെയും മുന്നിൽ മണിക്കൂറോളം ചടഞ്ഞിരിക്കുന്ന കുട്ടികൾക്ക് അമിതവണ്ണം ഉണ്ടാകാം. ഹെൽത്തി ഡയറ്റും ക്യത്യമായുള്ള വ്യായാവും നൽകിയാൽ കുട്ടികളിൽ അമിതവണ്ണം കുറയ്ക്കാനാകുമെന്ന് ഗാലൻ പറഞ്ഞു. നീന്തൽ, യോ​ഗ, ഓട്ടം, നടത്തം പോലുള്ള വ്യായാമങ്ങൾ കുട്ടികളെ ശീലിപ്പിക്കണമെന്ന് അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button