Latest NewsKerala

കാര്‍ ഓടിക്കവെ ഗൃഹനാഥന് നെഞ്ചു വേദന : വാഹനം പോസ്റ്റിലിടിച്ച് കുടുംബാംഗങ്ങള്‍ക്ക് പരിക്ക്

ചാത്തന്നൂര്‍: വാഹനം ഓടിക്കുന്നതിനിടെ ഗൃഹനാഥന് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. കൊല്ലം വള്ളികീഴ് കുന്നംകുളത്തുള്ള നാലംഗ കുടുംബത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഗൃഹനാഥനായ ഉണ്ണികൃഷ്ണന്‍പിള്ള (54) യ്ക്ക് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലും ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഇയാളുടെ ഭാര്യ ജയകുമാരി (49), മകന്‍ ഹരി (28), മരുമകള്‍ സ്‌നേഹസുരേഷ് (26) എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.

ചാത്തന്നൂര്‍ ജംഗ്ഷനില്‍ ഇന്നലെ വൈകിട്ട് നാലു മണിക്കാണ് സംഭവം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്ക് വരുകയായിരുന്നു കുടുംബം. ഇവര്‍ സഞ്ചരിച്ചിുന്ന സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറി ഇലക്ട്രിക് പോസ്റ്റില്‍ ചെന്നിടിക്കുകയായിരുന്നു. വണ്ടി ഓടിച്ചിരുന്ന ഉണ്ണികൃഷ്ണപിള്ളയ്ക്കു നെഞ്ചുവേദന അനുഭവപെട്ടതോടെ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

ജയകുമാരിയ്ക്ക് തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് നിസാര പരിക്കുണ്ട്. പോലീസും നാട്ടുകാരും ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button